റോ​ഡ് മു​റി​ച്ചുക​ട​ന്ന വ​യോ​ധി​ക ബൈ​ക്ക് ഇ​ടി​ച്ച് മ​രി​ച്ചു
Monday, September 28, 2020 12:29 AM IST
ചെ​റു​തോ​ണി: ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. വാ​ത്തി​ക്കു​ടി മ​ങ്ങാ​ട്ടു​കു​ന്നേ​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ ഭാ​ര്യ സു​മ​തി (66)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 1.35-ന് ​തോ​പ്രാം​കു​ടി - മു​രി​ക്കാ​ശേ​രി റൂ​ട്ടി​ൽ വാ​ത്തി​ക്കു​ടി വ​ട​ക്കേ​ൽ​പ​ടി ഇ​റ​ക്ക​ത്തി​ലാ​ണ് സം​ഭ​വം.

വ​ഴി​യ​രികി​ലെ പു​ല്ല് മു​റി​ച്ച ശേ​ഷം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ൾ മോ​ട്ടോ​ർ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സു​മ​തി​യെ മു​രി​ക്കാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​ര​ണം സം​ഭ​വി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കൈ​ക്കും, കാ​ലി​നും പ​രി​ക്കേ​റ്റ യു​വാ​വി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സു​മ​തി​യു​ടെ മൃ​ത​ദ്ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. മു​രി​ക്കാ​ശേ​രി പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ലേ​ഖ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് സു​മ​തി​യു​ടെ മ​ക്ക​ൾ.