അ​റ​വു​ശാ​ല മാ​ലി​ന്യം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു
Sunday, September 27, 2020 10:13 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ചെ​റു​തോ​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ - മാം​സ മാ​ർ​ക്ക​റ്റി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ഒ​ഴു​കു​ന്നു. നാ​ടാ​കെ സാം​ക്ര​മി​ക രോ​ഗ ഭീ​തി​യി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് ചെ​റു​തോ​ണി​യി​ലെ അ​റ​വു​ശാ​ല​യി​ൽ നി​ന്നും ര​ക്തം ക​ല​ർ​ന്ന മ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്.
മ​ലി​ന​ജ​ല​വും മാ​ലി​ന്യ​ങ്ങ​ളും സം​സ്ക​രി​ക്കാ​ൻ യാ​തൊ​രു സം​വി​ധാ​ന​വും ഇ​ല്ലാ​തെ​യാ​ണ് ഇ​വി​ടെ അ​റ​വു​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ചെ​റു​തോ​ണി​യി​ൽ നി​ന്നും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി വ​ഴി ക​ട​ന്നു​പോ​കു​ന്ന സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ​യാ​ണ് മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത്. ദു​ർ​ഗ​ന്ധം വ​മി​ച്ചു​കൊ​ണ്ട് ഒ​ഴു​കു​ന്ന ​ജ​ലം വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഒ​രു പോ​ലെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന തോ​ട്ടി​ലേ​ക്കാ​ണ് മ​ലി​ന​ജ​ലം ഒ​ഴു​കി എ​ത്തു​ന്ന​ത്.
തോ​ട് പെ​രി​യാ​റി​ലാ​ണ് ചെ​ന്നു​ചേ​രു​ന്ന​ത്. ദി​വ​സ​ത്തി​ൽ പ​ല ത​വ​ണ​യാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലൂ​ടെ​യാ​ണ് മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് അ​റ​വു​ശാ​ല​യി​ലെ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.