സം​വ​ര​ണ വാ​ർ​ഡ് ന​റു​ക്കെ​ടു​പ്പ് ഇ​ന്നു മു​ത​ൽ
Sunday, September 27, 2020 10:13 PM IST
തൊ​ടു​പു​ഴ : ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള​ള പൊ​തു തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് 28, 29, 30 ഒ​ക്ടോ​ബ​ർ അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ന​റു​ക്കെ​ടു​പ്പ്.
അ​ടി​മാ​ലി ബ്ലോ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യും ഇ​ടു​ക്കി- 12.10 മു​ത​ൽ 2.50 വ​രെ , തൊ​ടു​പു​ഴ- 3.10 മു​ത​ൽ 4.50 വ​രെ , ദേ​വി​കു​ളം -നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ 1.10 വ​രെ, നെ​ടു​ങ്ക​ണ്ടം - 2.30 മു​ത​ൽ 4.30 വ​രെ അ​ഴു​ത - 30ന് ​രാ​വി​ലെ 10.10 മു​ത​ൽ 11.50 വ​രെ, ഇ​ളം​ദേ​ശം - 12.10 മു​ത​ൽ 2.50 വ​രെ, ക​ട്ട​പ്പ​ന- 3.10 മു​ത​ൽ 4.50 വ​രെ​യാ​ണ് ന​റു​ക്കെ​ടു​പ്പ്. മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ടൗ​ണ്‍ ഹാ​ളി​ൽ 28,29, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.