ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Sunday, September 27, 2020 10:13 PM IST
ഇ​ടു​ക്കി: പൈ​നാ​വ് മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ 2021 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ത്രി​വ​ത്സ​ര ഡി​പ്ലോ​മ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള ലാ​റ്റ​റ​ൽ എ​ൻ​ട്രി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 29നും 30​നു​മാ​യി ന​ട​ക്കും.​ ക​ന്പ്യൂ​ട്ട​ർ ഹാ​ർ​ഡ്വെ​യ​ർ, ബ​യോ​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്.​ ഏ​തെ​ങ്കി​ലും ജി​ല്ല​യി​ലെ റാ​ങ്കു പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കും.
അ​പേ​ക്ഷ​ക​ർ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം കോ​ള​ജി​ലെ​ത്തി പ്ര​വേ​ശ​നം നേ​ട​ണം.​ പൈ​നാ​വ് മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഓ​പ്ഷ​ൻ ന​ൽ​കാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. ​പ്ര​വേ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ,ടി.​സി, കോ​ണ്‍​ഡ​ക്റ്റ്, നേ​റ്റി​വി​റ്റി/​ജ​ന​ന, ജാ​തി, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ടെ അ​സ​ൽ രേ​ശ​ഖ​ക​ളും ര​ണ്ടു സ്റ്റാ​ന്പ് വ​ലി​പ്പ​ത്തി​ലു​ള്ള ഫോ​ട്ടോ​യും കൊ​ണ്ടു​വ​ര​ണം.13,350 രൂ​പ ഫീ​സ് കോ​ള​ജ് ഓ​ഫീ​സി​ൽ നേ​രി​ട്ട് പ​ണ​മാ​യി അ​ട​യ്ക്ക​ണം.​എ​സ്‌​സി,എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും.​
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ.​ഫോ​ണ്‍ :8547005084, 9947889441.

അ​നു​ശോ​ചി​ച്ചു

മൂ​വാ​റ്റു​പു​ഴ: സി. ​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ൻ ആ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം. മാ​ണി​യോ​ട് തോ​ൾ​ചേ​ർ​ന്ന് ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി പോ​രാ​ടി​യ പ്ര​തി​ഭാ​ധ​ന​നാ​യ അ​ധ്യാ​പ​ക​നും മി​ക​ച്ച ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​യും ആ​യി​രു​ന്ന അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി കേ​ര​ള​ജ​ന​ത​യു​ടെ ആ​ദ​ര​വു​ക​ൾ ഏ​റ്റു​വാ​ങ്ങി​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു​വെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം ​പി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.