മാതൃകയായി തൊ​ടു​പു​ഴ​യു​ടെ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണം
Sunday, September 27, 2020 10:13 PM IST
തൊ​ടു​പു​ഴ : ന​ഗ​ര​സ​ഭ​യു​ടെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​മാ​യ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ൽ അ​ധി​ക​മാ​രു​മ​റി​യാ​ത്ത ഏ​താ​നും അ​ന്തേ​വാ​സി​ക​ളു​ണ്ട്. ല​ക്ഷ്മി എ​ന്ന പ​ശു​ക്കി​ടാ​വും പ​ത്ത് താ​റാ​വു​ക​ളും.

ഇ​വ​ർ ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ലെ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​ണ്. ന​ഗ​ര​സ​ഭ പ​രി​പാ​ലി​ക്കു​ന്ന ല​ക്ഷ്മി എ​ന്ന പ​ശു​ക്കി​ടാ​വി​ന്‍റെ ചാ​ണ​ക​മാ​ണ് പ്ലാ​ന്‍റി​ൽ നി​ക്ഷേ​പി​ക്കു​ന്ന പ​ഴം ,പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യെ വ​ള​മാ​ക്കി മാ​റ്റാ​നു​ള്ള ഇ​നോ​ക്കു​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ്ലാ​ന്‍റി​ലേ​യ്ക്കാ​വ​ശ്യ​മാ​യ ചാ​ണ​ക​പ്പൊ​ടി കി​ട്ടാ​നു​ള്ള ബു​ദ്ധി​മു​ട്ടും മ​റ്റു​മാ​ണ് സ്വ​ന്ത​മാ​യി പ​ശു​വി​നെ വ​ള​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പ്ലാ​ന്‍റി​ന്‍റെ കോ​ണ്‍​ട്രാ​ക്ട​ർ എ​ൻ.​പി.​ബൈ​ജു​വി​നെ പ്രേ​രി​പ്പി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ ത​ട്ട​ക്കു​ഴ​യി​ൽ നി​ന്നും ല​ക്ഷ്മി​യെ വാ​ങ്ങി ഇ​വി​ടെ​യെ​ത്തി​ച്ച​ത്.

അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ പ്ലാ​ന്‍റി​ലേ​യ്ക്കു​ള്ള ചാ​ണ​കം ല​ക്ഷ്മി​യു​ടെ സം​ഭാ​വ​ന​യാ​ണ്. പ്ലാ​ന്‍റി​ൽ ത​ന്നെ​യു​ള്ള തൊ​ഴു​ത്തി​ലാ​ണ് ല​ക്ഷ്മി ക​ഴി​യു​ന്ന​ത്. ആ​ഹാ​ര​ത്തി​നാ​യി ഒ​രു സെ​ന്‍റി​ൽ തീ​റ്റ​പ്പു​ൽ​ക്കൃ​ഷി​യു​ണ്ട്. മാ​ർ​ക്ക​റ്റി​ൽ നി​ന്നും പ്ലാ​ന്‍റി​ലെ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്കും. പ്ലാ​ന്‍റി​ൽ വെ​ള്ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യാ​ണ് ചെ​റി​യൊ​രു പ​ടു​താ​ക്കു​ളം നി​ർ​മി​ച്ച​ത്. അ​തി​ൽ പാ​ർ​ക്കാ​ൻ പി​ന്നീ​ട് പ​ത്ത് താ​റാ​വു​ക​ളെ​യെ​ത്തി​ച്ചു. പ്ലാ​ന്‍റി​രി​ക്കു​ന്ന പ​ത്ത് സെ​ന്േ‍​റാ​ളം സ്ഥ​ല​ത്ത് വി​വി​ധ​യി​നം വാ​ഴ​ക​ൾ,പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യെ​ല്ലാം സ​മൃ​ദ്ധ​മാ​യി വ​ള​ർ​ത്തു​ന്നു​ണ്ട്. പ്ലാ​ന്‍റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ്ല​റി വ​ള​മാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ളും മു​ട്ട​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്കും മാ​ർ​ക്ക​റ്റി​ലെ ത​ന്നെ വ്യാ​പാ​രി​ക​ൾ​ക്കു​മാ​ണ് ന​ൽ​കു​ന്ന​ത്. പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ലം നേ​ര​ത്തെ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി​രു​ന്നു. ഇ​വി​ടം വൃ​ത്തി​യാ​ക്കി 2018-ലാ​ണ് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ബൈ​ജു ക​രാ​റെ​ടു​ക്കു​ന്ന​ത്.​ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ൽ നി​ന്നും 24 മ​ണി​ക്കൂ​റും പാ​ച​ക​വാ​ത​ക​വും ല​ഭ്യ​മാ​ണ്. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളു​മ​ൾ​പ്പ​ടെ ആ​യി​രം കി​ലോ നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും അ​ര​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി മെ​ഷീ​നും(​പ​ൾ​വ​റൈ​സ​ർ) ടാ​ങ്കു​മാ​ണ് പ്ലാ​ന്‍റി​നു​ണ്ട്. മെ​ഷീ​നി​ൽ നി​ന്നും ഉൗ​റി​വ​രു​ന്ന ചാ​റാ​ണ് ബ​യോ​ഗ്യാ​സി​ന്‍റെ പ്ര​ധാ​ന ഉൗ​ർ​ജ ഉ​റ​വി​ടം. പ്ലാ​ന്‍റി​ൽ നി​ന്നും 24 മ​ണി​ക്കൂ​റും ഉ​പ​യോ​ഗി​ക്കാ​നാ​വ​ശ്യ​മാ​യ പാ​ച​ക​വാ​ത​കം ല​ഭി​ക്കു​ന്നു​ണ്ട്.​

ഇ​ത് ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബൈ​ജു ഹ​രി​ത​കേ​ര​ളം മു​ഖേ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.​പ്ലാ​ന്‍റി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ ബ​യോ​ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് ഡ്ര​യ​റോ മ​റ്റോ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി പ​രി​ഗ​ണി​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ് പ​റ​ഞ്ഞു. അ​തി​നാ​യി കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ൻ ന​ട​ത്തും.

പ്ലാ​ന്‍റി​ന്‍റെ പ​രി​സ​ര​ത്ത് കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ ഉ​ണ​ക്ക​മീ​ൻ കൊ​ണ്ടു​വ​രു​ന്ന പാ​യ​ക​ളും മ​റ്റും അ​വി​ടെ നി​ന്നും നീ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ശു​ചി​ത്വ പ​ദ​വി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ലി​ന്യ പ​രി​പാ​ല​നം കു​റ്റ​മ​റ്റ​താ​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തെ​ല്ലാം കൗ​ണ്‍​സി​ലു​മാ​യി ആ​ലോ​ചി​ച്ച് ചെ​യ്യു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.