വാ​യ്പ തി​രി​ച്ച​ട​ച്ച​വ​ർ​ക്ക് ഫ​ല​വൃ​ക്ഷ തൈ​ക​ളു​മാ​യി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക്
Saturday, September 26, 2020 10:35 PM IST
തൊ​ടു​പു​ഴ: കു​ടി​ശി​ക കൂ​ടാ​തെ വാ​യ്പ തി​രി​ച്ച​ട​ച്ച​വ​ർ​ക്ക് കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് സൗ​ജ​ന്യ​മാ​യി ഫ​ല​വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2019-20 വ​ർ​ഷം കു​ടി​ശി​ക കൂ​ടാ​തെ വാ​യ്പാ​തു​ക തി​രി​ച്ച​ട​ച്ച ആ​യി​ര​ത്തോ​ളം ക​ർ​ഷ​ക​ർ​ക്കാ​ണ് പ്ലാ​വി​ൻ​തൈ, മാ​വി​ൻ​തൈ, കാ​സ​ർ​കോ​ട​ൻ തെ​ങ്ങി​ൻ​തൈ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വാ​യ്പാ തി​രി​ച്ച​ട​വി​ന് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ബാ​ങ്കി​ലെ ആ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ൾ അ​വ​രു​ടെ വാ​യ്പ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ച​ത് പ്ര​ശം​സ​നീ​യ​മാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് പ്രോ​ൽ​സാ​ഹ​ന​മാ​യി 3000-ഓ​ളം തൈ​ക​ൾ ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം വാ​യ്പ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ച​വ​രി​ൽ​നി​ന്നു ന​റു​ക്കി​ട്ട് സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ത്ത​വ​ർ​ക്കാ​ണ് പ​ല​പ്പോ​ഴും സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ സാ​ന്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ക്കു​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യാ​ണ് ബാ​ങ്ക് പ്രോ​ൽ​സാ​ഹ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ടു​ത്ത​മാ​സം ആ​റി​ന് രാ​വി​ലെ 11-നു ​മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ന്ദ്ര​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സോ​ള​മ​ൻ അ​ല​ക്സ് തൈ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ലി സാ​ഹി​ബ്, ഡ​യ​റ​ക്ട​ർ ടി.​എം. സ​ലിം, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​ജെ. അ​വി​ര, എ​ൻ.​ഐ. ബെ​ന്നി, ടി.​എം. ജോ​ർ​ജ് തൈ​മ​റ്റം, റെ​ജി കു​ന്നം​കോ​ട്ട്, കെ.​എം. സ​ലിം, പി.​ഡി. പു​ഷ്പ​കു​മാ​ർ, ലൈ​സ​മ്മ ശ​ശി, ലി​സി ജോ​സ്, മ​റി​യ​മ്മ ബെ​ന്നി, സി.​ഡി. ഡോ​ളി, എം. ​ഹ​ണി​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​ഐ. ബെ​ന്നി, ടി.​എം. സ​ലിം, റെ​ജി കു​ന്നം​കോ​ട്ട്, ഷി​ബി​ലി സാ​ഹി​ബ്, മ​റി​യ​മ്മ ബെ​ന്നി, സി​ബി ജോ​ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.