കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ: അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Saturday, September 26, 2020 10:34 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ടം​മു​ത​ൽ അ​ര​ങ്ങേ​റി​യി​ട്ടു​ള്ള അ​ഴി​മ​തി​യെ​ക്കു​റി​ച്ചും കെ​ടു​കാ​ര്യ​സ്ഥ​ത​യെ​ക്കു​റി​ച്ചും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗാ​ന്ധി ജ​യ​ന്തി​ദി​ന​ത്തി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി അ​റി​യി​ച്ചു.

2013-ൽ ​നി​ർ​മാ​ണ​മാ​രം​ഭി​ച്ച ഡി​പ്പോ ഇ​ന്നും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടി​ല്ല. 16 കോ​ടി​യോ​ളം രൂ​പ പൊ​തു ഖ​ജ​നാ​വി​ൽ​നി​ന്ന് മു​ട​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ പ്ര​യോ​ജ​നം ജ​ന​ങ്ങ​ൾ​ക്ക് കി​ട്ടി​യി​ട്ടി​ല്ല. ഡി​പ്പോ​യു​ടെ പ്ലാ​ൻ ത​യാ​റാ​ക്കി​യ​തി​ലും നി​ർ​മാ​ണ ജോ​ലി​ക​ളി​ലും ന​ട​ന്നി​ട്ടു​ള്ള അ​ശാ​സ്ത്രീ​യ​വും അ​ഴി​മ​തി നി​റ​ഞ്ഞ​തു​മാ​യ ന​ട​പ​ടി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

ജി​മ്മി മ​റ്റ​ത്തി​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, മാ​ത്യു വാ​രി​കാ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, മ​ധു ന​ന്പൂ​തി​രി, കു​ര്യാ​ച്ച​ൻ പൊ​ന്നാ​മ​റ്റം, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, ജൂ​ണി​ഷ് ക​ള്ളി​കാ​ട്ട്, സാ​ൻ​സ​ൻ ആ​ക്ക​ക്കാ​ട്ട്, കെ​വി​ൻ അ​റ​യ്ക്ക​ൽ, ലാ​ലി ജോ​സി, അ​ഡ്വ. ബി​നു തോ​ട്ടു​ങ്ക​ൽ, നൗ​ഷാ​ദ് മു​ക്കി​ൽ, ജോ​യി​ക്ത​പാ​റ​ത്ത​ല, ഷീ​ൻ പ​ണി​ക്കു​ന്നേ​ൽ, അം​ബി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, തോ​മ​സ് വെ​ളി​യ​ത്തു​മ്യാ​ലി​ൽ, ജോ​ണ്‍​സ​ണ്‍ ന​ന്ദ​ള​ത്ത്, ബെ​ന്നി വാ​ഴ​ചാ​രി​ക്ക​ൽ, ജോ​സ് ഈ​റ്റ​യ്ക്ക​ക്കു​ന്നേ​ൽ, തോ​മ​സ് മൈ​ലാ​ടൂ​ർ, ജേ​സി വേ​ളാ​ച്ചേ​രി, ഷി​ജു പൊ​ന്നാ​മ​റ്റം, ജോ​ഷി കൊ​ന്ന​യ്ക്ക​ൽ, ജോ​ർ​ജ് പാ​ല​ക്കാ​ട്ട്, ജോ​ജോ അ​റ​യ്ക്ക​ക്ക​ണ്ടം, ജോ​ർ​ജ് അ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.