മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി
Saturday, September 26, 2020 10:34 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി കേ​ന്ദ്രീ​ക​രി​ച്ച് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. അ​ടി​മാ​ലി കേ​ന്ദ്ര​മാ​യു​ള്ള വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വാ​ട​ക​കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ്.

അ​ടി​മാ​ലി​യി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളു​ടെ വാ​ട​ക​യി​ന​ത്തി​ൽ സ​ർ​ക്കാ​രി​ന് പ്ര​തി​വ​ർ​ഷം വ​ലി​യ​തു​ക ന​ഷ്ട​മാ​കു​ന്നു​ണ്ട്. സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ചാ​ൽ വാ​ട​ക​യി​ന​ത്തി​ൽ ന​ഷ്ട​മാ​കു​ന്ന വ​ലി​യ തു​ക ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. ഓ​ഫീ​സു​ക​ൾ ടൗ​ണി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​ട​പാ​ടു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.