വി​ണ്ടു​കീ​റി​യ പാ​റ വീ​ടു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി
Saturday, September 26, 2020 10:31 PM IST
ചെ​റു​തോ​ണി: നേ​ര്യ​മം​ഗ​ലം -ഇ​ടു​ക്കി സം​സ്ഥാ​ന പാ​ത​യും അ​ടി​മാ​ലി -കു​മ​ളി ദേ​ശി​യ പാ​ത​യും ക​ട​ന്നു​പോ​കു​ന്ന കീ​രി​ത്തോ​ട് പ​കു​തി​പ്പാ​ല​ത്തി​നു സ​മീ​പം 50 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വി​ണ്ടു​കീ​റി ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ പാ​റ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കും വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് റോ​ഡു​നി​ർ​മാ​ണ​ത്തി​നാ​യി പൊ​ട്ടി​ച്ചു​മാ​റ്റി​യ പാ​റ​യു​ടെ ബാ​ക്കി ഭാ​ഗ​ത്ത് ചേ​ല​മ​ര​ങ്ങ​ൾ വ​ള​ർ​ന്ന​താ​ണ് പാ​റ വി​ണ്ടു കീ​റാ​നി​ട​യാ​ക്കി​യ​ത്. മ​ര​ത്തി​ന്‍റെ വേ​ര് പാ​റ​യു​ടെ വി​ട​വി​ലൂ​ടെ വ​ള​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ കാ​റ്റി​ൽ മ​രം ഇ​ള​കി​യാ​ൽ പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ച്ചേ​ക്കാം.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ പാ​റ​യു​ടെ അ​ടി​ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പാ​റ പൊ​ട്ടി​ച്ചു​മാ​റ്റി ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റാ​ൻ റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.