ഭൂ ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി: ഇ​ട​തു സ​ർ​ക്കാ​ർ പ​രാ​ജ​യ​മെ​ന്ന്
Saturday, September 26, 2020 10:31 PM IST
ചെ​റു​തോ​ണി: ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നു വാ​ഗ്ദാ​നം​ന​ൽ​കി അ​ധി​കാ​ര​ത്തി​ൽ​വ​ന്ന ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ കാ​ർ​ഷി​ക- ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി ആ​രോ​പി​ച്ചു. ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 33-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മ​ന്ത്രി എം.​എം. മ​ണി ശ്ര​മം ന​ട​ത്താ​ത്ത​ത് മ​ല​യോ​ര ജ​ന​ത​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്നും ഗോ​പി ആ​രോ​പി​ച്ചു. വ​ണ്ട​ൻ​മേ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു അ​ക്കാ​ട്ടു​മു​ണ്ട​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സി.​ജി. ഗി​രീ​ഷ്, ജി​ല്ലാ​ക്ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബേ​ബി എ​ടാ​ട്ട്, ജോ​സ​ഫ് പ​ന്ത​ല്ലൂ​പ​റ​ന്പി​ൽ, ടോ​മി എ​ടാ​ട്ട്, യൂ​ത്ത് ഫ്ര​ണ്ട് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ എ​ടാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​വ​ർ​ഗീ​സ് സാ​മു​വേ​ൽ തു​ട​ങ്ങി​യ​വ​ർ സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠിച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​റു​തോ​ണി ടൗ​ണി​ൽ പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി​. പാ​ർ​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജി. ​മ​ല​യാ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മാ​പ​ന​യോ​ഗം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ​ഫ്) സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം നോ​ബി​ൾ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ന്ന് പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ർ​ട്ടി നേ​താ​ക്ക​ൾ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠിക്കും.