കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്പി​ൽ ബോ​ധ​ര​ഹി​ത​നാ​യി നാ​ലു​മ​ണി​ക്കൂ​ർ
Friday, September 25, 2020 10:04 PM IST
മൂ​ന്നാ​ർ: ക​ണ്‍​മു​ന്നി​ൽ ക​ണ്ട മ​ര​ണ​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ​നി​ന്ന് വെ​ങ്കി​ടേ​ഷ് ഇ​നി​യും മോ​ചി​ത​നാ​യി​ട്ടി​ല്ല. കി​ടു​ന്നു​റ​ങ്ങി​യി​രു​ന്ന ഷെ​ഡ് കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ന്നി​ട്ടും ജീ​വ​ൻ തി​രി​കെ​കി​ട്ടി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് വ​ട്ട​വ​ട​യി​ലെ ക​ർ​ഷ​ക​നാ​യ വെ​ങ്കി​ടേ​ഷ്.
വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നും വി​ള​ക​ൾ സം​ര​ക്ഷി​ക്കു​വാ​ൻ പാ​ട​ത്തി​നു ന​ടു​വി​ലു​ള്ള ഷെ​ഡി​ൽ കാ​വ​ൽ കി​ട​ക്കു​ന്ന​തി​നി​ടെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തു​ക​ണ്ട് ബോ​ധ​ര​ഹി​ത​നാ​യ വെ​ങ്കി​ടേ​ഷി​നെ രാ​വി​ലെ വീ​ട്ടു​കാ​ർ എ​ത്തി​യാ​ണ് ര​ക്ഷി​ച്ച​ത്.
അ​ഞ്ച് ആ​ന​ക​ൾ വെ​ങ്കി​ടേ​ഷ് കി​ട​ന്നി​രു​ന്ന ഷെ​ഡ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ഷെ​ഡി​നു​പു​റ​ത്ത് കാ​ട്ടാ​ന​ക​ളെ ക​ണ്ട​തോ​ടെ അ​ന​ക്ക​മ​റ്റ് നാ​ലു മ​ണി​ക്കൂ​ർ അ​തേ കി​ട​പ്പി​ൽ കി​ട​ന്ന​താ​ണ് വെ​ങ്കി​ടേ​ഷ​ന് തു​ണ​യാ​യ​ത്. ഷെ​ഡി​നു സ​മീ​പ​ത്തെ ആ​ന​ക്കൂ​ട്ടം പു​ല​രു​വോ​ളം അ​വി​ടെ​ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി​ചെ​യ്തി​രു​ന്ന കാ​ബേ​ജ്, കാ​ര​റ്റ് തു​ട​ങ്ങി​യ​വ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
പു​ല​ർ​ച്ചെ​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ വീ​ട്ടു​കാ​രും ജോ​ലി​ക്കാ​രും ചേ​ർ​ന്നാ​ണ് ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​ത്. ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന വെ​ങ്കി​ടേ​ഷി​നെ ഭാ​ര്യ മേ​ഖ​ല​യും സ​മീ​പ​വാ​സി​ക​ളും​ചേ​ർ​ന്ന് വ​ട്ട​വ​ട സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം മൂ​ന്നാ​ർ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.