രാ​ഷ്ട്ര​പി​താ​വി​ന്‍റെ കാ​ർ​ഷ​ക സ​ങ്ക​ൽ​പ​ങ്ങ​ൾ ത​ക​ർ​ത്തെ​ന്ന് ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി
Friday, September 25, 2020 10:01 PM IST
ചെ​റു​തോ​ണി: രാ​ഷ്ട്ര​പി​താ​വി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള സ്വ​പ്ന​ങ്ങ​ളും പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യു​ള്ള കാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​മാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ലൂ​ടെ ത​ക​ർ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
ക​ർ​ഷ​ക​ന് കൃ​ഷി​യി​ലു​ള്ള മു​ഴു​വ​ൻ അ​വ​കാ​ശ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ത്തു​ന്ന ബി​ല്ലി​നെ​ക്കു​റി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ മ​ന​പ്പൂ​ർ​വം മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10 ന് ​ക​ട്ട​പ്പ​ന ഗാ​ന്ധി സ്ക്വ​യ​റി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.
തു​ട​ർ​ന്ന് ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ക്കും. ച​ട​ങ്ങി​ൽ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ആ​രോ​ഗ്യ - പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​രെ ആ​ദ​രി​ക്കും.
ഇ​ടു​ക്കി രാ​ജീ​വ് ഭ​വ​നി​ൽ ന​ട​ന്ന യോ​ഗം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ.​പി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ഡി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ, ജോ​യി ആ​നി​ത്തോ​ട്ടം, പി.​എ​ൻ. ശ്രീ​നി​വാ​സ​ൻ​നാ​യ​ർ, സി.​പി. സ​ലീം, അ​നൂ​പ് കോ​ച്ചേ​രി, കെ.​ജെ. റോ​യി, എ​ൻ.​ജെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.