കാ​ഞ്ചി​യാ​റ്റി​ൽ മോ​ഷ​ണ​ശ്ര​മം രൂ​ക്ഷ​മാ​കു​ന്നു
Friday, September 25, 2020 10:01 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ പാ​ലാ​ക്ക​ട​യി​ൽ മോ​ഷ​ണ​ശ്ര​മം രൂ​ക്ഷ​മാ​കു​ന്നു. രാ​ത്രി​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. പാ​ല​ക്ക​ട എ​പി​ജെ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നി​ര​വ​ധി വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. പാ​ല​ക്ക​ട കി​ഴ​ക്കേ പ​റ​ന്പി​ൽ ജോ​ഷി​യു​ടെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. വ​ലി​യ ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പെ​ട്ടു. മോ​ഷ്ടാ​ക്ക​ൾ ഒ​റ്റ​യ്ക്കോ സം​ഘം​ചേ​ർ​ന്നാ​ണോ എ​ത്തു​ന്ന​തെ​ന്ന​റി​യാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ ഭ​യ​പ്പെ​ട്ടാ​ണ് ക​ഴി​യു​ന്ന​ത്. രാ​ത്രി പു​റ​ത്തി​റ​ങ്ങാ​നും ആ​ളു​ക​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്.
പ്ര​ദേ​ശ​ത്തു​ള്ള പ​ല വീ​ടു​ക​ളി​ലാ​യി ഒ​രു​മാ​സ​ത്തി​നി​ടെ അ​ഞ്ചോ​ളം​ത​വ​ണ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ നാ​ല്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​തി​നാ രാ​ത്രി​യി​ൽ വീ​ട്ടു​കാ​ർ ക​രു​ത​ലോ​ടെ​യാ​ണ് ഇ​രി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.