കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം
Friday, September 25, 2020 10:01 PM IST
അ​ടി​മാ​ലി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ കോ​വി​ഡ് പ​രി​ശോ​ധ​ന. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യു​ള്ള സ്ര​വം എ​ടു​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ്.ദി​വ​സേ​ന നൂ​റി​ന​ടു​ത്ത് ആ​ളു​ക​ളാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന​ക്ക് എ​ത്തു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യി​ലാ​ണ് ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ 2.30 വ​രെ​യാ​ണ് സ്ര​വം എ​ടു​ക്കു​ന്ന​ത്.
എ​ന്നാ​ൽ എ​ല്ലാ​വ​രും ഒ​രു​സ​മ​യ​ത്ത് ഇ​വി​ടെ എ​ത്തി കൂ​ട്ടം​കൂ​ടി നി​ല്ക്കു​ക​യാ​ണ്. കു​റ​ച്ചു​പേ​ർ​ക്ക് ഇ​രി​ക്കാ​ൻ സ്ഥ​ലം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​വി​ടെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന കു​റ​ച്ചാ​ളു​ക​ൾ ഇ​രി​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ ഒ​രാ​ൾ ക​സേ​ര​യി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​ക്കു​ന്പോ​ൾ​ത​ന്നെ മ​റ്റൊ​രാ​ൾ അ​വി​ടെ ഇ​രി​ക്കും.
ആ​ളു​ക​ൾ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.