ശു​ചി​ത്വപ​ദ​വി നി​ലനി​ർ​ത്താ​ൻ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണം: ന​ഗ​ര​സ​ഭ
Friday, September 25, 2020 9:44 PM IST
തൊ​ടു​പു​ഴ : മു​നി​സി​പ്പാ​ലി​റ്റി നേ​ടി​യി​രി​ക്കു​ന്ന ശു​ചി​ത്വ പ​ദ​വി നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം തേ​ടി ന​ഗ​ര​സ​ഭ.
ശു​ചി​ത്വ പ​ദ​വി​യെ​ന്ന​ത് സ​ന്പൂ​ർ​ണ ശു​ചി​ത്വ പ്ര​ഖ്യാ​പ​ന​ത്തി​ലേ​യ്ക്കു​ള്ള ആ​ദ്യ പ​ടി മാ​ത്ര​മാ​ണെ​ന്നും എ​ല്ലാ​ത്ത​രം മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ളെ​യും സ​മ​ഗ്ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​പ്തി നേ​ടു​ന്പോ​ൾ മാ​ത്ര​മേ സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി​യി​ലേ​യ്ക്ക് മു​നി​സി​പ്പാ​ലി​റ്റി​ക്ക് എ​ത്താ​നാ​വു എ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ് പ​റ​ഞ്ഞു.
ഇ​ത് മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഹ​രി​ത​കേ​ര​ള​വു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. ഭ​ര​ണ​സ​മി​തി മാ​ത്രം വി​ചാ​രി​ച്ചാ​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം പൂ​ർ​ണ തോ​തി​ൽ സാ​ധ്യ​മാ​കി​ല്ല.
നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക്ക് ബാ​ഗു​ക​ൾ ക​ട​ക​ളി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​യി​ട്ടു​ള്ള​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പു​നഃ​ചം​ക്ര​മ​ണം പോ​ലും സാ​ധ്യ​മാ​കാ​ത്ത നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കു​ക​ളു​ടെ വി​ൽ​പ്പ​ന കു​റ്റ​കൃ​ത്യ​മാ​ണ്.
വ​ലി​യ പി​ഴ​യും ത​ട​വു​ശി​ക്ഷ​യു​മൊ​ക്കെ ല​ഭി​ക്കാ​വു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്നും എ​ല്ലാ വ്യാ​പാ​രി​ക​ളും മാ​റി നി​ൽ​ക്ക​ണം. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പ്ലാ​സ്റ്റി​ക്കു​ക​ളും അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ളും ശേ​ഖ​രി​ക്കു​ന്ന​തി​ന് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണം. ഹ​രി​ത​ക​ർ​മ സേ​ന എ​ല്ലാ മാ​സ​വും മു​ട​ങ്ങാ​തെ ഓ​രോ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തും. പ​ല​വി​ധ​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യാ​തെ ത​രം​തി​രി​ച്ച് സൂ​ക്ഷി​ച്ച് ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് കൈ​മാ​റ​ണം. അ​തി​നു​ള്ള പ്ര​തി​മാ​സ യൂ​സ​ർ ഫീ​യും ന​ൽ​ക​ണം. ഒ​രു ചാ​ക്കി​ന് മു​പ്പ​തു രൂ​പ​യാ​ണ് യൂ​സ​ർ ഫീ. ​ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ​നു​സ​രി​ച്ചാ​ണ് യൂ​സ​ർ​ഫീ ന​ൽ​കേ​ണ്ട​ത്.