അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ അ​വാ​ർ​ഡി​ന്‍റെ തി​ള​ക്ക​ത്തി​ൽ
Friday, September 25, 2020 9:44 PM IST
അ​റ​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം ഈ ​വ​ർ​ഷ​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ളി​ൽ മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ സ്കൂ​ളി​ന് ല​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​റി​നു​ള്ള അ​വാ​ർ​ഡ് ആ​ദി​ത്യ​ൻ വി.​ബി​ജു​വി​നും ജി​ല്ല​യി​ലെ മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റി​നു​ള്ള അ​വാ​ർ​ഡ് ഹി​സ്റ്റ​റി അ​ധ്യാ​പ​ക​നാ​യ ടോം ​ജോ​സി​നും ല​ഭി​ച്ചു. ഇ​തി​നു പു​റ​മെ ജി​ല്ല​യി​ലെ മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡും സ്കൂ​ളി​ന് ല​ഭി​ച്ചു
പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ാന്ധി ​ദ​ർ​ശ​ൻ പ​ഠ​ന പ​ദ്ധ​തി, ഭ​വ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​യോ​ജ​ന​പെ​ൻ​ഷ​ൻ പ​ദ്ധ​തി, ല​ഹ​രി വി​രു​ദ്ധ പ​രി​ശീ​ല​ന പ​ര​ന്പ​ര, മ​ന​സ് ന​ന്നാ​വ​ട്ടെ എ​ന്ന എ​ൻ​എ​സ്എ​സ് ഗ്ര​ന്ഥം പു​റ​ത്തി​റ​ക്ക​ൽ, എ​ൻ എ​സ് എ​സ് ഡോ​ക്യു​മെ​ന്‍റ​റി ,ഓ​ഡി​യോ സി​ഡി പ്ര​കാ​ശ​നം, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ
എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച​ത്
അ​വാ​ർ​ഡ് ജേ​താ​വാ​യ ടോം ​ജോ​സി​നെ അ​നു​മോ​ദി​ക്കാ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു തെ​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി മാ​നേ​ജ​ർ ഫാ.​മ​നു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബി​ൻ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്കേ​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി സ​ണ്ണി കൂ​ട്ടു​ങ്ക​ൽ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ അ​വി​ര ജോ​സ​ഫ് സ്വാ​ഗ​ത​വും അ​ധ്യാ​പി​ക മു​ന്ന എ​സ്.​കോ​ര ന​ന്ദി​യും പ​റ​ഞ്ഞു.