കാ​ർ​ഷി​ക ബി​ല്ല് കു​ഴി​ച്ചു​മൂ​ടി: ജ​ന​കീ​യ കൂ​ട്ടാ​യ്മ
Friday, September 25, 2020 9:39 PM IST
തൊ​ടു​പു​ഴ: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ല് ത​ക​ർ​ക്കു​ന്ന കാ​ർ​ഷി​ക ബി​ല്ല് കൃ​ഷി ഭൂ​മി​യി​ൽ കു​ഴി​ച്ചു മൂ​ടി. തൊ​ടു​പു​ഴ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി കു​ന്നു​മേ​ൽ ജ​യിം​സി​ന്‍റെ കൃ​ഷി​ഭൂ​മി​യി​ൽ ചെ​യ​ർ​മാ​ൻ എ​ൻ.​യു. ജോ​ണ്‍ കാ​ർ​ഷി​ക ബി​ല്ല് കു​ഴി​ച്ച് മൂ​ടി​യ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ർ കെ.​എ​സ്.​സു​ബൈ​ർ ,സ​ണ്ണി പു​ത്ത​നാ​പു​ള്ളി, പി.​ഡി. ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പേ​ര് നീ​ക്കു​ന്ന​താ​യി
പ​രാ​തി

മു​ട്ടം: പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പേ​ര് നീ​ക്കം ചെ​യ്യു​ന്ന​താ​യി പ​രാ​തി.
ന​ട​പ​ടി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ട്ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ​രാ​തി ന​ൽ​കി. പേ​ര് നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മു​ന്നോ​റോ​ളം ആ​ളു​ക​ൾ​ക്ക് ക​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ന​ധി​കൃ​ത​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളു​ക​ളെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ആ​ളു​ക​ളോ​ട് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കാ​ണി​ച്ചു​ള്ള അ​റി​യി​പ്പ് മാ​ത്ര​മേ ന​ൽ​കി​യി​ട്ടു​ള്ളു എ​ന്നും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​വ​രെ നീ​ക്കം ചെ​യ്യാ​ൻ സെ​ക്ര​ട്ട​റി​ക്ക് അ​ധി​കാ​രം ഇ​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലൗ​ജി എം.​നാ​യ​ർ പ​റ​ഞ്ഞു.