യാത്രക്കാരുടെ നടുവൊടിച്ച് റോഡുകൾ: അധികൃതർക്ക് അനങ്ങാപ്പാറ നയം
Friday, September 25, 2020 9:39 PM IST
തൊ​ടു​പു​ഴ: ദു​രി​ത യാ​ത്ര​യ്ക്ക് അ​റു​തി​യി​ല്ലാ​തെ തൊ​ടു​പു​ഴ നി​വാ​സി​ക​ൾ.
ഏ​തു വ​ഴി പോ​യാ​ലും ന​ടു​വൊ​ടി​ക്കു​ന്ന റോ​ഡു​ക​ൾ. പൈ​പ്പു പൊ​ട്ടി​യൊ​ഴു​കി ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ നി​ർ​മി​ക്കാ​ൻ കാ​ല​ങ്ങ​ളാ​യി​ട്ടും വാ​ട്ട​ർ അ​ഥോ​റി​റ്റി​യോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ജ​ന​ങ്ങ​ളു​ടെ ദു​രി​ത യാ​ത്ര​യ്ക്ക് അ​റു​തി​യി​ല്ലാ​ത്ത​തി​നു കാ​ര​ണം. പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​നും ന​ഗ​ര​സ​ഭ ഓ​ഫീ​സി​നും മി​നി സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പ​ത്തും ജ​ന​ങ്ങ​ളു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ​ക്ക് കു​ലു​ക്ക​മി​ല്ല. ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

റോ​ഡു​ക​ൾ അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റി​യി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.​ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ കു​ണ്ടു കു​ഴി​യു​മാ​യി നാ​ളു​ക​ളേ​റെ​യാ​യി​ട്ടും ഇ​തൊ​ന്നും ഗൗ​നി​ക്കാ​ത്ത മ​ട്ടി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ. കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് റോ​ഡി​ൽ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. വ​ള​വ് തി​രി​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​യി​ൽ പ​തി​വാ​യി ചാ​ടു​ന്നു.

മൂ​പ്പി​ൽ​ക്ക​ട​വ് മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സി​ൽ കാ​ഞ്ഞി​ര​മ​റ്റം റൗ​ണ്ടി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ളി​ൽ അ​ധി​കൃ​ത​ർ മെ​റ്റ​ൽ നി​ര​ത്തി​യെ​ങ്കി​ലും ഇ​ത് വ​ലി​യ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​താ​യി പ​രാ​തി​യു​യ​ർ​ന്നു. മെ​റ്റ​ൽ ഇ​പ്പോ​ൾ റോ​ഡി​ൽ ചി​ത​റി കി​ട​ക്കു​ന്ന​തി​നു മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ നി​യ​ന്ത്ര​ണം വി​ടു​ന്ന അ​വ​സ്ഥ​യു​ണ്ട്. തൊ​ടു​പു​ഴ പാ​ല റോ​ഡി​ൽ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്തും വ​ലി​യ കു​ഴി​ക​ളാ​ണ് യാ​ത്ര​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ മൂ​ലം എ​ല്ലാ റോ​ഡു​ക​ളും ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പോ​ലും പി​ഡ​ബ്ല്യു​ഡി ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി.