15-കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ
Thursday, September 24, 2020 10:02 PM IST
മൂ​ന്നാ​ർ: പ​തി​ന​ഞ്ചു​കാ​രി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണ​ൻ ദേ​വ​ൻ ക​ന്പ​നി എ​സ്റ്റേ​റ്റി​ലെ ആ​ൽ​ബി​ൻ (24) നെ​യാ​ണ് ദേ​വി​കു​ളം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ലോ​ക്ക് ഡൗ​ണ്‍ നാ​ളു​ക​ളി​ൽ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ ആ​ൽ​ബി​ൻ പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം പെ​ണ്‍​കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

വൈ​ദ്യു​തി
മു​ട​ങ്ങും

കു​മ​ളി: കു​മ​ളി 33 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ബ് സ്റ്റേ​ഷ​ൻ മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.

കാ​പ്പി​തൈ വി​ത​ര​ണം

ക​ട്ട​പ്പ​ന: കോ​ഫി ബോ​ർ​ഡി​ന്‍റെ വാ​ഴ​വ​ര ഓ​ഫീ​സി​ൽ റോ​ബ​സ്റ്റ ഇ​ന​ത്തി​ലു​ള്ള കാ​പ്പി​തൈ​ക​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി. ഫോ​ണ്‍: 04868 278025, 9495561600.