ഇ​ടു​ക്കി എ​സ്ഐ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം
Thursday, September 24, 2020 10:01 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി സ്റ്റേ​ഷ​ൻ എ​സ്ഐ എം.​പി. സാ​ഗ​റി​നെ​തി​രെ വീ​ണ്ടും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വാ​യി. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​നാ​ണ് അ​ന്വേ​ഷ​ണ​ചു​മ​ത​ല.
അ​കാ​ര​ണ​മാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ആ​ളു​ക​ളെ പീ​ഡി​പ്പി​ക്കു​ക, ടൗ​ണി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക, വ​യോ​ധി​ക​രെ അ​സ​ഭ്യം പ​റ​യു​ക തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൻ​മേ​ൽ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​കെ. സ​ജീ​വ് അ​ന്വേ​ഷ​ണം ന​ട​ത്തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള​ള ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കാ​നാ​ണ് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്ക് ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
കൂ​ടാ​തെ മ​ണ​ൽ ലോ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള സാ​ന്പ​ത്തി​കാ​രോ​പ​ണ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും ത​ടു​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​ന ഉ​ട​മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.