ചി​കി​ത്സ​യ്ക്കെ​ത്തി​യ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Wednesday, September 23, 2020 10:45 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ ഗ​ർ​ഭി​ണി​ക്ക് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ എ​ട്ടു​മാ​സം പ്രാ​യ​മാ​യ ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​താ​യി അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ. ​സ​ത്യ ബാ​ബു അ​റി​യി​ച്ചു. യു​വ​തി​യെ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ലേ​ബ​ർ റൂം ​അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.

ന​ടു​വു വേ​ദ​ന​യെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മു​തു​വാ​ൻ​കു​ടി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ് പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് യു​വ​തി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ​ലേ​ക്കു മാ​റ്റി.

പ​രി​ശോ​ധ​ന​യി​ൽ ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​വാ​നു​ള്ള ചി​കി​ത്സ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ​ലേ​ക്കു മാ​റ്റി​യ​ത്. യു​വ​തി​യെ പ​രി​ശോ​ധി​ച്ച അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ നി​രീ​ക്ഷ​ണ​ത്തി​ൽ​പോ​യി.