മ​ല​ഞ്ച​ര​ക്ക് ക​ട​യി​ലെ മോ​ഷ​ണം: ര​ണ്ടാം പ്ര​തി​യും പി​ടി​യി​ൽ
Wednesday, September 23, 2020 10:39 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യേ​യും അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ത​ങ്ക​മ​ണി നീ​ലി​വ​യ​ൽ സ്വ​ദേ​ശി സാ​ബു​വെ​ന്ന് വി​ളി​ക്കു​ന്ന കൊ​ച്ചു​ക​രോ​ട്ട് തോ​മ​സി​നെ(49)​യാ​ണ് ത​ങ്ക​മ​ണി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​ടി​മാ​ലി​യി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നാം​പ്ര​തി മ​ങ്കു​വ സ്വ​ദേ​ശി​യാ​യ ഒ​ഴു​ക​യി​ൽ ഷൈ​സി​നെ നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

ര​ണ്ടാം പ്ര​തി​യെ മോ​ഷ​ണം ന​ട​ത്തി​യ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഷൈ​സും തോ​മ​സും ചേ​ർ​ന്ന് ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണം ന​ട​ത്താ​നു​ള്ള ക​ട ക​ണ്ടെ​ത്തി​യ​ത് ഷൈ​സാ​ണെ​ന്നും ഇ​രു​വ​രും​ചേ​ർ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം രാ​വി​ലെ മോ​ഹ​ന​ൻ ത​ങ്ക​മ​ണി​ക്ക് പോ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​ടി​മാ​ലി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ ജൂ​ഡി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​സി. ഷി​ജി, അ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.