അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്! നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു; ഇ​നി പി​ഴ നാ​ലി​ര​ട്ടി
Wednesday, September 23, 2020 10:33 PM IST
തൊ​ടു​പു​ഴ: അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ത​ട​യാ​നാ​യി ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് പോ​ലീ​സ് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്. ലോ​ക്ക് ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ത്തി​ര​ക്കേ​റാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ൾ പാ​ർ​ക്കിം​ഗി​ന് ഇ​ട​മി​ല്ലാ​തെ വ​ല​യു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.

സ്വ​കാ​ര്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. നി​ല​വി​ൽ പു​തി​യ പ​ത്തോ​ളം ബോ​ർ​ഡു​ക​ളാ​ണ് ഇ​ടു​ക്കി റോ​ഡ്, അ​ന്പ​ലം ബൈ​പാ​സ്, കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച​ത്. അ​ന്പ​തോ​ളം ബോ​ർ​ഡു​ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി സ്ഥാ​പി​ക്കാ​നാ​ണ് ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ പ​ദ്ധ​തി.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യം​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ബോ​ർ​ഡു​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ടം പി​ടി​ക്കും. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി​യും ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ൾ​ക്കു മു​ക​ളി​ലും ക​യ​റ്റി പാ​ർ​ക്കു ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ച്ച് പി​ഴ​യ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി അ​ട​ച്ചാ​ൽ നേ​ര​ത്തെ 250 രൂ​പ​യാ​യി​രു​ന്നു പി​ഴ.

ബോ​ർ​ഡ് സ്ഥാ​പി​ച്ച​തി​നാ​ൽ മു​ന്ന​റി​യി​പ്പ് ലം​ഘി​ക്കു​ന്ന​തി​ന് 1000 രൂ​പ പി​ഴ​യ​ട​ക്കേ​ണ്ടി വ​രും. ഇ​വ​രി​ൽ ഏ​താ​നും വാ​ഹ​ന​ഉ​ട​മ​ക​ൾ പി​ന്നീ​ട് പി​ഴ​യ​ട​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ - ​പോ​സ് മെ​ഷീ​ൻ മു​ഖേ​ന​യും ഇ-​ചെ​ല്ലാ​ൻ വ​ഴി​യു​മാ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന​വ​രി​ൽ നി​ന്നും പി​ഴ​യീ​ടാ​ക്കു​ന്ന​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ കു​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി സ്വ​ന്തം വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ഇ​പ്പോ​ൾ ഗ​താ​ഗ​ത​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ പ​ല​പ്പോ​ഴും വ​ൻ തി​ര​ക്കാ​ണ് ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.