ഭൂ​പ​തി​വു നി​യ​മ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക മാ​ർ​ച്ച്
Wednesday, September 23, 2020 10:33 PM IST
ക​ട്ട​പ്പ​ന: ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ച് ഒ​രു​മാ​സം തി​ക​യു​ന്ന നാ​ളെ കാ​ഞ്ചി​യാ​റി​ൽ​നി​ന്ന് ക​ട്ട​പ്പ​ന ഭൂ​പ​തി​വ് ഓ​ഫീ​സി​ലേ​ക്ക് ക​ർ​ഷ​ക മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ ജേ​ക്ക​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 30-ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ക​ർ​ഷ​ക മാ​ർ​ച്ചാ​ണ് നാ​ളെ ന​ട​ത്തു​ന്ന​ത്.

ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തു​വ​രെ പാ​ർ​ട്ടി സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. സ​മ​ര​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മെ​ന്ന​നി​ല​യി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പാ​ർ​ട്ടി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ചെ​റു​തോ​ണി​യി​ൽ ഉ​പ​വ​സി​ക്കും. കാ​ഞ്ചി​യാ​റി​ൽ​നി​ന്ന് രാ​വി​ലെ 10.30 ന് ​ക​ർ​ഷ​ക മാ​ർ​ച്ച് ആ​രം​ഭി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു​സ്റ്റീ​ഫ​ൻ, തോ​മ​സ് പെ​രു​മ​ന, സി​നു വാ​ലു​മ്മേ​ൽ, ടി.​ജെ. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.