ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍: ഞ​ര​ളം​പു​ഴ ക​വ​ല അ​ട​ച്ചു
Wednesday, September 23, 2020 10:33 PM IST
കു​ട​യ​ത്തൂ​ർ: കാ​ഞ്ഞാ​റി​നു സ​മീ​പം ഞ​ര​ളം​പു​ഴ ക​വ​ല പോ​ലീ​സ് അ​ട​ച്ചു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ കാ​ഞ്ഞാ​ർ മു​ത​ൽ കു​ട​യ​ത്തു​ർ സം​ഗ​മം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കു​ക​യും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ട​ച്ചി​ടാ​ൻ കാ​ഞ്ഞാ​ർ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഞ​ര​ളം​പു​ഴ ജം​ഗ്ഷ​ൻ വ​ഴി യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി ഇ​റ​ങ്ങു​ക​യും വാ​ഹ​ന സ​ഞ്ചാ​രം കൂ​ടു​ക​യും പോ​ലീ​സി​ന്‍റെ നി​ർ​ദേ​ങ്ങ​ൾ മ​റി ക​ട​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് റോ​ഡ് അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി.