ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി: ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നും ഇ​ട​തു പാ​ർ​ട്ടി​ക​ൾ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന്
Wednesday, September 23, 2020 10:31 PM IST
ചെ​റു​തോ​ണി: 1964-ലെ​യും 1993-ലെ​യും ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ന​ട​ത്തു​ന്ന സ​മ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ക​യും മു​ൻ​കാ​ല സ​ർ​ക്കാ​രു​ക​ളെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന് ഇ​ടു​ക്കി ഡി​സി​സി സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ ആ​രോ​പി​ച്ചു. 30-ാം ദി​വ​സ​ത്തെ റി​ലേ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ർ​ജു​ന​ൻ.

നി​യ​മ​ഭേ​ദ​ഗ​തി ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ക്ഷി യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യാ​ണ് ഇ​ടു​ക്കി​യി​ലെ ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ൾ സ​മ​രം ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മ​ളി മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ സ​ജു പ​റ​പ്പ​ള​ളി​ൽ, ഷാ​ജി കാ​രി​മു​ട്ടം, പി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ജോ​സ് പു​ല്ലാ​നി​മ​ണ്ണി​ൽ, ബേ​ബി മൈ​ല​ക്ക​ൽ എ​ന്നി​വ​ർ സ​ത്യാ​ഗ്ര​ഹം അ​നു​ഷ്ടി​ച്ചു.
ഇ​ന്ന് മു​രി​ക്കാ​ശ്ശേ​രി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹം ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് -ഐ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.