യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Tuesday, September 22, 2020 10:20 PM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക​രെ മ​റ​ന്ന് കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട​വ​ര​ന്പി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. മു​ത​ല​ക്കോ​ടം നെ​ൽ​പാ​ട​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജെ. പീ​റ്റ​ർ ക​ർ​ഷ​ക ബി​ല്ലി​ന്‍റെ പ​ക​ർ​പ്പ് ക​ത്തി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ബി​ലാ​ൽ സ​മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എം. മു​നീ​ർ, ഫ​സ​ൽ സു​ലൈ​മാ​ൻ, സ​ലിം മു​ക്കി​ൽ, റ​ഹ്മാ​ൻ ഷാ​ജി, ജെ​യ്സ​ണ്‍ തോ​മ​സ്, നി​സാ​ർ ഇ​ട​വെ​ട്ടി, ഫ​സ​ൽ അ​ബ്ബാ​സ്, ഷാ​ബി​ർ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടി.​എം.​ജേ​ക്ക​ബി​ന്‍റെ
ജ​ൻ​മ​ദി​നം
ആ​ഘോ​ഷി​ച്ചു

വ​ണ്ണ​പ്പു​റം: ടി.​എം. ജേ​ക്ക​ബി​ന്‍റെ എ​ഴു​പ​താം ജ·​ദി​നാ​ഘോ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​ലി​ക്ക​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ണ്ടാ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, ഷാ​ഹു​ൽ പ​ള്ള​ത്തു​പ​റ​ന്പി​ൽ, ടോ​മി മൂ​ഴി​ക്കു​ഴി​യി​ൽ, ജോ​ണി മാ​ട​വ​ന, ഷൈ​ബി വെ​ച്ചൂ​ർ, രാ​ജു തെ​റ്റാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു