ഭൂ​പ്ര​ശ്നം: എ​ൽ​ഡി​എ​ഫ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തും
Tuesday, September 22, 2020 10:20 PM IST
തൊ​ടു​പു​ഴ: ഭൂ​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ യു​ഡി​എ​ഫ് ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളു​ടെ​യും വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ളു​ടെ​യും പൊ​ള്ള​ത്ത​രം ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടു​ന്ന​തി​നാ​യി 25-ന് ​ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​കെ.​ശി​വ​രാ​മ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യു​ഡി​എ​ഫും ബി​ജെ​പി​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തു​ന്ന നു​ണ​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കും അ​ക്ര​മ​സ​മ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ 29-ന് ​തൊ​ടു​പു​ഴ​യി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ 29-ന് ​രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ​യാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ. ര​ണ്ടു സ​മ​ര​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
സ്വ​ന്തം ഭ​ര​ണ​കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​ദ്രോ​ഹ​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചാ​ണ് യു​ഡി​എ​ഫ് ഇ​പ്പോ​ൾ ക​ർ​ഷ​ക​നു വേ​ണ്ടി ക​ണ്ണീ​രൊ​ഴു​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് അ​വ​ർ സ​മ​രം ന​ട​ത്തു​ന്ന​ത്. ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ഴ​ത്തെ സ​മ​രം. 1964, 93 വ​ർ​ഷ​ങ്ങ​ളി​ലെ ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ നി​ർ​മി​ച്ച​ത് കോ​ണ്‍​ഗ്ര​സാ​ണ്. 1964 ലെ ​ഭൂ​വി​നി​യോ​ഗ നി​യ​മ​ത്തി​ലെ നാ​ലാം ച​ട്ടം അ​നു​ശാ​സി​ക്കു​ന്ന​ത് പ​തി​ച്ചു​കി​ട്ടി​യ ഭൂ​മി കൃ​ഷി​ക്കും വീ​ടു​വ​യ്ക്കാ​നും മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്നാ​ണ്. 1993-ലെ ​ച​ട്ട​വും ഇ​തു​ത​ന്നെ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ ചി​ല പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ഹൈ​ക്കോ​ട​തി​ക്ക് ന​ൽ​കി​യ പ​രാ​തി​യിേ·​ലാ​ണ് 2010 സെ​പ്റ്റം​ബ​റി​ൽ മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ എ​ൻ​ഒ​സി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​യി ച​ട്ടം പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ജി​ല്ല​യി​ൽ 30,000 ത്തോ​ളം ഉ​പാ​ധി​ര​ഹി​ത പ​ട്ട​യ​ങ്ങ​ൾ ഇ​തു​വ​രെ ന​ൽ​കി​യ​താ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, എം.​എ. ജോ​സ​ഫ്, ഡോ.​രാ​ജ​ഗോ​പാ​ൽ, സി. ​ജ​യ​കൃ​ഷ്ണ​ൻ, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, പോ​ൾ​സ​ണ്‍ മാ​ത്യു, എം.​എം. സു​ലൈ​മാ​ൻ, സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.