ലൈ​ഫ് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ
Tuesday, September 22, 2020 10:16 PM IST
ഇ​ടു​ക്കി: ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്ക് ജി​ല്ല​യി​ൽ മൂ​ന്ന് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ൾ​കൂ​ടി ഉ​യ​രു​ന്നു. ക​ട്ട​പ്പ​ന, കാ​ഞ്ചി​യാ​ർ, വാ​ത്തി​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11-നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഓ​ണ്‍​ലൈ​നി​ൽ സ​ന്നി​ഹി​ത​നാ​കും.
മു​രി​ക്കാ​ശേ​രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച.് ദി​നേ​ശ​ൻ, ത്രി​ത​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ക​ട്ട​പ്പ​ന​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള 1.56 ഏ​ക്ക​ർ സ്ഥ​ല​ത്ത് 44 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന സ​മു​ച്ച​യ​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 2.33 ഏ​ക്ക​ർ സ്ഥ​ല​ത്ത് 44 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന സ​മു​ച്ച​യ​വു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 7.2 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ ചെ​ല​വ്.
വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ റ​വ​ന്യൂ​വ​കു​പ്പി​ന്‍റ 1.44 ഏ​ക്ക​ർ ഭൂ​മി​യി​ൽ 28 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന് 4.78 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​നോ​ദ​ത്തി​നും വി​ജ്ഞാ​ന​ത്തി​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നു​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ, തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഭ​വ​ന സ​മു​ച്ച​യം.പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​ച്ച് പ്രീ​ഫാ​ബ് ടെ​ക്നോ​ള​ജി​യാ​ണ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​റു​മാ​സ​ത്തി​നു​ള​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കൈ​മാ​റും.
ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ഭ​വ​ന സ​മു​ച്ച​യം അ​ടി​മാ​ലി​യി​ലാ​ണു പൂ​ർ​ത്തീ​ക​രി​ച്ച​ത്. 217 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. കൂ​ടാ​തെ ക​രി​മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 44 പേ​ർ​ക്കു​ള്ള ഭ​വ​ന സ​മു​ച്ച​യ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ ആ​കെ അ​ഞ്ച് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളാ​ണ്. ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 15335 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രു​ടെ വി​ഭാ​ഗ​ത്തി​ൽ 2700 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.