ഹി​ന്ദി ഡി​പ്ലോ​മ കോ​ഴ്സ്
Tuesday, September 22, 2020 10:16 PM IST
ഇ​ടു​ക്കി; പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക യോ​ഗ്യ​ത​യാ​യ ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ് ടു ​അ​ല്ലെ​ങ്കി​ൽ ഹി​ന്ദി ഭൂ​ഷ​ണ്‍, സാ​ഹി​ത്യ​വി​ശാ​ര​ദ്, രാ​ഷ്ട്ര​ഭാ​ഷ പ്ര​വീ​ണ്‍, സാ​ഹി​ത്യാ​ചാ​ര്യ എ​ന്നി​വ യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ക്കും. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് അ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്ക് ഇ​ള​വും ഫീ​സ് സൗ​ജ​ന്യ​വും ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പാ​ൽ ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്രം, അ​ടൂ​ർ പോ​സ്റ്റ്, പ​ത്ത​നം​തി​ട്ട എ​ന്ന വി​ലാ​സ​ത്തി​ൽ 25ന​കം അ​യ​ക്ക​ണം. ഫോ​ണ്‍: 8547126028

പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി

മു​ള​പ്പു​റം: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യോ​ടു​ള്ള നീ​തി​നി​ഷേ​ധ​ങ്ങ​ൾ​ക്കും പ​ള്ളി കൈ​യേ​റ്റ​ങ്ങ​ൾ​ക്കു​മെ​തി​രേ ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന​ത്തി​ലെ മു​ള​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് ബ​ഥേ​ൽ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​വും പ്രാ​ർ​ഥ​ന യ​ജ്ഞ​വും റ​വ. ജോ​സ​ഫ് കു​ന്നു​മ്മേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​കാ​രി ഫാ. ​റെ​ജി വ​ർ​ഗീ​സ് ക​ച്ചേ​രി​കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബേ​സി​ൽ ജോ​ണ്‍, കെ.​എം.​മ​ത്താ​യി, രാ​ഹു​ൽ ജോ​ണ്‍, തോ​മ​സ് എ​ബ്രാ​ഹാം വ​ട​ക്കേ​ട​ത്ത്, അ​ജോ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.