ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​ര​ക്ഷാ​മാ​ർ​ച്ച്
Tuesday, September 22, 2020 10:16 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക, ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം 30-ന് ​കാ​ഞ്ചി​യാ​റി​ൽ​നി​ന്ന് ക​ട്ട​പ്പ​ന ഭൂ​പ​തി​വ് ഓ​ഫീ​സി​ലേ​ക്ക് ജ​ന​ര​ക്ഷാ​മാ​ർ​ച്ച് ന​ട​ത്തും. ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി​യാ​വ​ശ്യ​പ്പെ​ട്ട് ചെ​റു​തോ​ണി​യി​ൽ ആ​രം​ഭി​ച്ച റി​ലേ സ​ത്യ​ഗ്ര​ഹം ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് 36-ാം ദി​വ​സം ജ​ന​ര​ക്ഷാ​മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.
എ​ല്ലാ​ത്ത​രം വാ​യ്പ​ക​ളു​ടെ​യും മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി 2021 മാ​ർ​ച്ച് വ​രെ ദീ​ർ​ഘി​പ്പി​ക്കു​ക, മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വു​ക​ളി​ലെ പ​ലി​ശ എ​ഴു​തി​ത​ള്ളു​ക, വ​നാ​തി​ർ​ത്തി​ക​ളോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യി​ട്ടു​ള്ള കാ​ർ​ഷി​ക​ബി​ൽ പി​ൻ​വ​ലി​ക്കു​ക, സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ങ്ങ​ള​നു​സ​രി​ച്ച് ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ജ​ന​ര​ക്ഷാ​മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.
ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ചെ​റു​തോ​ണി​യി​ലെ റി​ലേ സ​ത്യ​ഗ്ര​ഹ​പ​ന്ത​ലി​ൽ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ഉ​പ​വാ​സ​സ​മ​രം ന​ട​ത്താ​നും ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു.