ചെ​റു​തോ​ണി​യി​ലെ റി​ലേ ഉ​പ​വാ​സ സ​മ​രം 30-ാം ദി​വ​സ​ത്തി​ലേ​ക്ക്
Tuesday, September 22, 2020 10:16 PM IST
ചെ​റു​തോ​ണി: 1964-ലെ​യും 1993-ലെ​യും ഭൂ​പ​തി​വ് നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​റു​തോ​ണി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 30-ാം ദി​വ​സ​ത്തി​ലേ​ക്ക്്. 29-ാം ദി​വ​സ​ത്തെ സ​മ​രം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ടു​ക്കി​യി​ലു​ള്ള​വ​ർ വ​നം കൈ​യേ​റി​യ​വ​രാ​ണെ​ന്ന തെ​റ്റാ​യ ധാ​ര​ണ തി​രു​ത്താ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നു് മാ​ത്യു സ്റ്റീ​ഫ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ​ണ ദാ​രി​ദ്ര്യം മാ​റ്റാ​ൻ സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് ഇ​ടു​ക്കി​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തെ പ്രോ​ൽ​സാ​ഹി​പ്പി​ച്ച​ത്. ക​ർ​ഷക​ജ​ന​ത​യു​ടെ ദീ​ർ​ഘ​കാ​ല​ത്തെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്നു​ കാ​ണു​ന്ന ഇ​ടു​ക്കി. യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി മ​റ്റ് ജി​ല്ല​ക​ൾ​ക്കു ന​ൽ​കു​ന്ന അ​തേ പ​രി​ര​ക്ഷ ഇ​ടു​ക്കി​ക്കും ന​ൽ​ക​ണ​മെ​ന്നാ​ണ്് കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മാ​ത്യു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.
വ​നാ​തി​ർ​ത്തി​ക​ളോ​ട് ചേ​ർ​ന്നു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ആ​കാ​ശ​ദൂ​രം പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​നു​ള്ളി​ൽ സം​ര​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പി​ന് ക​ഴി​യ​ണം. കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്കും​വ​രെ ഐ​ക്യ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി ആ​രം​ഭി​ച്ചി​ട്ടു​ള്ള സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ൽ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ന്ന് കു​മ​ളി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹം ഡി​സി​സി സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.