കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി ബ്ലോ​ക്കി​ന് 36.42 കോ​ടി അ​നു​വ​ദി​ച്ചു
Tuesday, September 22, 2020 10:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ 200 കി​​ട​​ക്ക​​ക​​ളു​​ള്ള പു​​തി​​യ കാ​​ർ​​ഡി​​യോ​​ള​​ജി, കാ​​ർ​​ഡി​​യോ തൊ​​റാ​​സി​​ക് ബ്ലോ​​ക്കി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​ന് ന​​ബാ​​ർ​​ഡി​​ന്‍റെ ധ​​ന​​സ​​ഹാ​​യ​​ത്തോ​​ടെ 36.42 കോ​​ടി രൂ​​പ​​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ.
ഹൃ​​ദ്രോ​​ഗ ചി​​കി​​ത്സ​​യ്ക്കാ​​യി പ്ര​​ത്യേ​​ക​​മാ​​യൊ​​രു ബ്ലോ​​ക്ക് വ​​രു​​ന്ന​​ത് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ കാ​​ർ​​ഡി​​യോ​​ള​​ജി, കാ​​ർ​​ഡി​​യോ തൊ​​റാ​​സി​​ക് വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​ന് വ​​ഴി​​യൊ​​രു​​ക്കും. ഇ​​തി​​ലൂ​​ടെ ഈ ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ മി​​ക​​ച്ച സേ​​വ​​നം ല​​ഭ്യ​​മാ​​കു​​ന്ന​​താ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.
കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി.
പൂ​​ർ​​ത്തീ​​ക​​രി​​ച്ച അ​​ഞ്ച് പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും പു​​തു​​താ​​യി ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ട് പ​​ദ്ധ​​തി​​ക​​ളു​​ടെ നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​ന​​വു​​മാ​​ണ് ന​​ട​​ന്ന​​ത്. പു​​തി​​യ വാ​​ർ​​ഡു​​ക​​ളും ഐ​​സി​​യു​​വും, നെ​​ഗ​​റ്റീ​​വ് പ്ര​​ഷ​​ർ ഐ​​സി​​യു, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ​​ക്കു​​ള്ള ഹോ​​സ്റ്റ​​ൽ, പി​​ജി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക്കാ​​യി നി​​ർ​​മി​​ച്ച റ​​സി​​ഡ​​ന്‍റ് ക്വാ​​ർ​​ട്ടേ​​ഴ്സ്, ടോ​​യ്‌​​ല​​റ്റ് കോം​​പ്ല​​ക്സ് എ​​ന്നി​​വ​​യു​​മാ​​ണ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്.
ഇ​​തോ​​ടൊ​​പ്പം 134.45 കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ നി​​ർ​​മി​​ക്കു​​ന്ന സ​​ർ​​ജി​​ക്ക​​ൽ ബ്ലോ​​ക്ക്, മൂ​​ന്ന് കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ നി​​ർ​​മി​​ക്കു​​ന്ന മെ​​ഡി​​ക്ക​​ൽ ആ​​ൻ​​ഡ് സ​​ർ​​ജി​​ക്ക​​ൽ സ്റ്റോ​​ർ എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും തു​​ട​​ക്കം കു​​റി​​ച്ചു. 564 കോ​​ടി രൂ​​പ മു​​ത​​ൽ​​മു​​ട​​ക്കു​​ള്ള ഈ ​​ബ്ലോ​​ക്കി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട നി​​ർ​​മാ​​ണ​​ത്തി​​നാ​​ണ് കി​​ഫ്ബി വ​​ഴി 134.45 കോ​​ടി രൂ​​പ​​യു​​ടെ സാ​​ന്പ​​ത്തി​​കാ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്. ര​​ണ്ടു​​വ​​ർ​​ഷം കൊ​​ണ്ട് പ​​ണി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കാ​​വ​​ശ്യ​​മാ​​യ മ​​രു​​ന്നു​​ക​​ളും മ​​റ്റു സാ​​ധ​​ന​​ങ്ങ​​ളും സൂ​​ക്ഷി​​ച്ചു​​വ​​യ്ക്കാ​​നാ​​യി വാ​​ക്ക്-​​ഇ​​ൻ-​​കൂ​​ള​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടു കൂ​​ടി​​യാ​​ണ് മെ​​ഡി​​ക്ക​​ൽ ആ​​ന്‍​ഡ് സ​​ർ​​ജി​​ക്ക​​ൽ സ്റ്റോ​​ർ കെ​​ട്ടി​​ടം നി​​ർ​​മി​​ക്കു​​ന്ന​​ത്.
കേ​​ര​​ള​​ത്തി​​ന് അ​​ഭി​​മാ​​ന​​സ്തം​​ഭ​​മാ​​യി മാ​​റു​​ക​​യാ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജെ​​ന്ന് ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ ശൈ​​ല​​ജ പ​​റ​​ഞ്ഞു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളു​​ടെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ആ​​ദ്യ​​ഘ​​ട്ട​​മാ​​യി ഏ​​റ്റ​​വും അ​​ധി​​കം തു​​ക അ​​നു​​വ​​ദി​​ച്ച് കി​​ട്ടി​​യ​​ത് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നാ​​ണ്. അ​​തി​​നാ​​യി പ​​രി​​ശ്ര​​മി​​ച്ച സൂ​​പ്ര​​ണ്ട് ജ​​യ​​കു​​മാ​​റി​​നെ​​യും ടീ​​മി​​നെ​​യും അ​​ഭി​​ന​​ന്ദി​​ക്കു​​ന്ന​​താ​​യും മ​​ന്ത്രി പ​​റ​​ഞ്ഞു.