നെ​ൽ​പ്പാ​ട​ത്ത് വെ​ള്ളം ക​യ​റി: തീ​രി​ല്ല, തോ​രി​ല്ല ഈ ​ക​ണ്ണീ​ർ
Tuesday, September 22, 2020 10:14 PM IST
തൊ​ടു​പു​ഴ: ക​ന​ത്ത കാ​റ്റും മ​ഴ​യും ത​ക​ർ​ത്തെ​റി​ഞ്ഞ​ത് നെ​ൽ​ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ. കൊ​യ്യാ​റാ​യ പാ​ട​ത്ത് ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​ർ വീ​ഴ്ത്തി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്.

ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്തും കു​റി​ച്ചി പാ​ട​ശേ​ഖ​ര​ത്തു​മാ​യി 150-ഓ​ളം ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ബ്സി​ഡി തു​ക ഉ​പ​യോ​ഗി​ച്ചും വാ​യ്പ​യെ​ടു​ത്തും മ​റ്റും കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രെ​യാ​ണ് കാ​ലാ​വ​സ്ഥ ച​തി​ച്ച​ത്. ഒ​രു​മ​ണി നെ​ല്ലു​പോ​ലും കൊ​യ്യാ​നാ​വാ​തെ​യാ​ണ് കൃ​ഷി പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.

പ​തി​വാ​യി നെ​ൽ​കൃ​ഷി ചെ​യ്തു​വ​രു​ന്ന അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് ഇ​ത്ത​വ​ണ എ​ഴു​പ​തോ​ളം ക​ർ​ഷ​ക​രാ​ണ് 100 ഏ​ക്ക​റോ​ളം​വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത്. കു​റി​ച്ചി പാ​ട​ശേ​ഖ​ര​ത്ത് 45 ക​ർ​ഷ​ക​ർ 50 ഏ​ക്ക​റോ​ളം​വ​രു​ന്ന സ്ഥ​ല​ത്താ​ണ് നെ​ൽ​കൃ​ഷി ചെ​യ്ത്.

പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ സ​ബ്സി​ഡി​ക്കു പു​റ​മെ അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്തെ ക​ർ​ഷ​ക​ർ​ക്ക് നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​പ്ര​കാ​രം ഏ​ക്ക​റി​ന് 3000 രൂ​പ വീ​തം തി​രി​ച്ച​ട​വി​ല്ലാ​ത്ത വാ​യ്പ​യും ന​ൽ​കി​യി​രു​ന്നു. കൃ​ഷി​യാ​വ​ശ്യ​ത്തി​നു​ള്ള തു​ക​യു​ടെ പ​കു​തി​യോ​ളം ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ വാ​യ്പ​യെ​ടു​ത്തും സ്വ​ർ​ണം പ​ണ​യം​വ​ച്ചും ബാ​ക്കി തു​ക ക​ണ്ടെ​ത്തി കൃ​ഷി​യി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി.

വി​ള​ഞ്ഞു പാ​ക​മാ​യി കൊ​യ്യാ​റാ​യ നെ​ല്ലാ​ണ് കാ​റ്റി​ലും മ​ഴ​യി​ലും​വീ​ണ് ന​ശി​ച്ച​തെ​ന്നാ​ണ് ക​ർ​ഷ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​ക്കി​യ​ത്. കോ​വി​ഡ് മൂ​ലം നെ​ല്ല് കൊ​യ്യാ​നാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​യ്ത്ത് യ​ന്ത്രം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തും ഇ​ത്ത​വ​ണ തി​രി​ച്ച​ടി​യാ​യി. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും യ​ന്ത്ര​വു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യാ​ലും ഇ​വ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ പോ​കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ലാ​ണ് ഇ​വ​രു​ടെ വ​ര​വ് നി​ല​ച്ച​ത്.

ഇ​തു​കൂ​ടാ​തെ ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ത്തി​ലും വെ​ള്ളം ക​യ​റി​യും നെ​ൽ​ക്ക​തി​രു​ക​ൾ മ​റി​ഞ്ഞു​മാ​ണ് കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്.
നെ​ൽ​കൃ​ഷി വി​ള ഇ​ൻ​ഷു​റ​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം എ​ന്നു ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. കൃ​ഷി വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ക​ർ​ഷ​ക​രെ മ​റ​ന്ന​തോ,
ച​തി​ച്ച​തോ...

നെ​യ്യ​ശേ​രി: കോ​ടി​ക്കു​ളം, നെ​യ്യ​ശേ​രി ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ സീ​സ​ണി​ൽ കൃ​ഷി​ന​ട​ത്തി കി​ട്ടി​യ നെ​ല്ല് മു​ഴു​വ​ൻ സ​ർ​ക്കാ​രി​ന്‍റെ നെ​ല്ല് സം​രം​ഭ​ണ ഏ​ജ​ൻ​സി​യാ​യ സ​പ്ലൈ​ക്കോ​യ്ക്ക് വി​റ്റ​തി​നു​ശേ​ഷം പ​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് ക​ർ​ഷ​ക​ർ.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ല് മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് സ​പ്ലൈ​ക്കോ ശേ​ഖ​രി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​വ​രെ ന​യാ​പൈ​സ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് ദു​രി​ത കാ​ല​ത്തു പ​ണ​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന ഇ​വ​ർ​ക്ക് ഓ​ണ​ക്കാ​ല​ത്തെ​ങ്കി​ലും ആ​ശ്വാ​സ​മാ​യി ഈ ​തു​ക കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​നു​ശേ​ഷം സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​പ്ര​കാ​രം വീ​ണ്ടും കൃ​ഷി ന​ട​ത്തി. ഈ ​നെ​ല്ല് ഇ​പ്പോ​ൾ കൊ​യ്ത്തി​നു പാ​ക​മാ​യി ക​ഴി​ഞ്ഞു.

എ​ന്നാ​ൽ മ​ഴ​ക്കെ​ടു​തി​മൂ​ലം നെ​ല്ല് മു​ഴു​വ​ൻ വെ​ള്ളം​ക​യ​റി ന​ശി​ച്ചു. ഇ​ത് ഏ​തു​ത​ര​ത്തി​ൽ കൊ​യ്തെ​ടു​ക്കു​മെ​ന്ന​റി​യാ​തെ ക​ർ​ഷ​ക​ർ വി​ഷ​മി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള പ​ണ​മെ​ങ്കി​ലും കി​ട്ടു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.