പെ​ട്ടി​മു​ടി​യി​ൽ​നി​ന്നും എ​ത്തി വീ​ണ്ടും ദു​ര​ന്തമു​ഖ​ത്ത്
Tuesday, September 22, 2020 10:14 PM IST
മ​റ​യൂ​ർ: പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത മു​ഖ​ത്തു​നി​ന്നൂം മ​റ​യൂ​രി​ൽ അ​ഭ​യം​തേ​ടി​യ ഉ​ദ​യ​കു​മാ​റും കു​ടും​ബ​വും വീ​ണ്ടും മ​റ്റൊ​രു ദു​ര​ന്ത​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​പ്പോ​ൾ തു​ണ​യാ​യ​ത് മ​റ​യൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ്. വീ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റി​ന് തീ​പ​ട​ർ​ന്ന് ആ​ളി​ക്കൊ​ണ്ടി​രു​ന്ന​പ്പൊ​ൾ സ​ഹാ​യ​വു​മാ​യി മ​റ​യൂ​ർ പോ​ലീ​സെ​ത്തി. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഓ​ടി​യെ​ത്തി പോ​ലീ​സ് തീ ​അ​ണ​ച്ച് ആ​റം​ഗ കു​ടം​ബ​ത്തെ ര​ക്ഷി​ച്ചു.
പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ മ​ണ്ണി​ന​ടി​യി​ലാ​യ ല​യ​ങ്ങ​ളു​ടെ സ​മീ​പ​ത്താ​ണ് ഉ​ദ​യ​കു​മാ​ർ, ഇ​ട​മ​ല​ക്കൂ​ടി അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ ശ​ശി​ക​ല, മ​ക്ക​ളാ​യ വി​ഷ്ണു, അ​ഭി​ന​ന്ദ്, അ​ശ്വി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​തി​ന്‍റെ അ​ടു​ത്ത​ദി​വ​സം ക​ന​ത്ത മ​ഴ തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്ടി​മു​ടി​യി​ൽ​നി​ന്നും ഇ​വ​രു​ടെ കു​ടും​ബം ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ എ​ത്തി മൂ​ന്നു​ദി​വ​സം താ​മ​സി​ച്ചു.
പി​ന്നീ​ട് ക​ഴി​ഞ്ഞ 11-നാ​ണ് ഇ​വ​ർ മ​റ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ അ​ടു​പ്പ് ക​ത്തി​ക്കു​ന്പോ​ഴാ​ണ് പെ​ട്ടെന്ന് റെ​ഗു​ലേ​റ്റ​റി​ലേ​ക്കു തീ​പ​ട​ർ​ന്ന​തും ആ​ളി​ക്ക​ത്താ​ൻ തു​ട​ങ്ങി​യ​തും. അ​ഞ്ചു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ട്ടി​ക​ൾ ഉ​റ​ക്ക​ത്തി​ലു​മാ​യി​രു​ന്നു.
ഉ​ട​ൻ​ത​ന്നെ ഉ​ദ​യ​കു​മാ​ർ സ​മീ​പ​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മ​തി​ലി​ന​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി വി​വ​രം അ​റി​യി​ച്ചു. വീ​ട്ടി​ൽ​നി​ന്നും സ​ഹാ​യം തേ​ടി​യു​ള്ള നി​ല​വി​ളി​യും ശ്ര​ദ്ധി​ച്ച് പോാ​ലീ​സ് മ​തി​ൽ ചാ​ടി​ക​ട​ന്നെ​ത്തി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​ന്പി​ളി വെ​ള്ള​ത്തി​ൽ​മു​ക്കി​യെ​ടു​ത്ത് റെ​ഗു​ലേ​റ്റ​റി​ൽ ചു​റ്റി തീ ​അ​ണ​ച്ച​തോ​ടെ​യാ​ണ് വീ​ട്ടു​കാ​രൂം സ​മീ​പ​വാ​സി​ക​ളും ആ​ശ്വാ​സ​ത്തി​ലാ​യ​ത്.
എ​എ​സ്ഐ​മാ​രാ​യ സ​ജി എം. ​ജോ​സ​ഫ്, ഷി​ജി കെ. ​പോ​ൾ, കെ.​പി. ബെ​ന്നി എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.