കോ​ലാ​ഹ​ല​മേ​ട് - കൊ​ച്ചു​ക​രു​ന്ത​രു​വി റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Tuesday, September 22, 2020 10:14 PM IST
ഇ​ടു​ക്കി: കോ​ലാ​ഹ​ല​മേ​ട് - കൊ​ച്ചു​ക​രു​ന്ത​രു​വി റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. നാ​ലു കി​ലോ​മീ​റ്റ​റോ​ളം റോ​ഡാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
കൊ​ച്ചു​ക​രു​ന്ത​രു​വി അ​ങ്ക​ണ​വാ​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഏ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ഡൊ​മി​നി​ക്, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി.​പി. ജാ​ഫ​ർ ഖാ​ൻ, ഏ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി കാ​ര​ക്കാ​ട്ട്, ഉ​പ്പു​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ൻ, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ എ​ക്്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ.​കെ. മാ​ത്യു, ചെ​മ്മ​ണ്ണ് സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു കു​ന്ന​പ്പ​ള്ളി, ഹെ​ലി​ബ​റി​യ റ്റീ ​പ്ലാ​ന്േ‍​റ​ഷ​ൻ എം​ഡി അ​ശോ​ക് ദു​ർ​ഹാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.