ക​ട്ട​പ്പ​ന ഗ​വ കോ​ള​ജി​ന് 5.74 കോ​ടി അ​നു​വ​ദി​ച്ചു: റോ​ഷി അ​ഗ​സ്റ്റി​ൻ
Tuesday, September 22, 2020 10:14 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 5.74 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചു ഉ​ത്ത​ര​വാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യം നി​ർ​മി​ക്കു​ന്ന​തി​ന് നാ​ലു​കോ​ടി, ലേ​ഡീ​സ് ഹോ​സ്റ്റ​ൽ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഒ​രു​കോ​ടി, കോ​ള​ജ് കോ​ന്പൗ​ണ്ട്് ചു​റ്റു​മ​തി​ൽ നി​ർ​മ​ണ​ത്തി​ന് 54 ല​ക്ഷം, ടോ​യ് ല​റ്റ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​തി​ന് 20 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
1977-ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കോ​ള​ജി​ന് നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ എ ​ഗ്രേ​ഡ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കൗ​ണ്‍​സി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച പോ​രാ​യ്മ​ക​ൾ എ​ല്ലാം​ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ഇ​തി​നോ​ട​കം ക​ഴി​ഞ്ഞു. ബി​എ, ബി​എ​സ് സി, ​ബി​കോം കോ​ഴ്സു​ക​ളും എം​എ, എം​കോം കോ​ഴ്സു​ക​ളു​മാ​ണ് നി​ല​വി​ലു​ള്ള​ത്.
കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും കോ​ള​ജി​ന് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ​യ​ൻ​സ് ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നും ഉ​ട​ൻ തു​ക ല​ഭ്യ​മാ​കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.