ഇ​രു​ന്പു​പാ​ലം പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 22, 2020 10:14 PM IST
അ​ടി​മാ​ലി: പ​ട്ടി​ക വ​ർ​ഗ​ വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​ന്പു​പാ​ല​ത്ത് പ​ണി ക​ഴി​പ്പി​ച്ചി​ട്ടു​ള്ള പ്രീ - ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം​ചെ​യ്തു. 5.34 കോ​ടി രൂ​പ മു​ട​ക്കി നാ​ലു നി​ല​ക​ളി​ലാ​യാ​ണ് ഹോ​സ്റ്റ​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 100 കു​ട്ടി​ക​ൾ​ക്കി​വി​ടെ താ​മ​സി​ച്ച് പ​ഠ​നം ന​ട​ത്താം. പ്ര​ത്യേ​ക മെ​സ് ഹാ​ളും ഡോ​ർ​മെ​റ്റ​റി സം​വി​ധാ​ന​ങ്ങ​ളും ഹോ​സ്റ്റ​ലി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​രു​ന്പു​പാ​ല​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എ​സ്. സ​ന്തോ​ഷ്കു​മാ​ർ പ്ര​സം​ഗി​ച്ചു.