ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ർ​ക്കാ​ർ ഭൂ​മി ഭൂ​മാ​ഫി​യ ത​ട്ടി​യെ​ടു​ത്തെ​ന്ന് ആ​രോ​പ​ണം
Tuesday, September 22, 2020 10:14 PM IST
മൂ​ന്നാ​ർ: 2005 ജൂ​ലൈ 25-നു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ആ​റു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും നാ​ലു​പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്തോ​ണി​യാ​ർ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ഭൂ​മി ഭൂ ​മാ​ഫി​യ ത​ട്ടി​യെ​ടു​ത്താ​യി ആ​രോ​പ​ണം.
പെ​ട്ടി​മു​ടി അ​പ​ക​ട​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യ​ടി​വാ​ര​ത്ത് ക​ഴി​യു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ അ​ന്തോ​ണി​യാ​ർ കോ​ള​നി​ക്കാ​രാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. 2005-ലെ ​ദു​ര​ന്ത​ത്തി​നു​ശേ​ഷം അ​പ​ക​ട​സാ​ധ്യ​ത ക​ണ്ട് സ​ർ​ക്കാ​ർ അ​ന്തോ​ണി​യാ​ർ കോ​ള​നി​യി​ലെ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ലെ സ​ർ​വേ ന​ന്പ​ർ 912 ൽ ​ഉ​ൾ​പ്പെ​ട്ട എം​ജി കോ​ള​നി​യി​ലെ റ​വ​ന്യൂ ഭൂ​മി​യി​ൽ സ്ഥ​ലം അ​നു​വ​ദി​ച്ച് 2018 ന​വം​ബ​ർ 20-ന് ​റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. നാ​ലു സെ​ന്‍റു വീ​തം 167 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​ന്ന് ഇ​വി​ടെ ഭൂ​മി അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
അ​ന്തോ​ണി​യാ​ർ കോ​ള​നി​യി​ലെ 35 കു​ടും​ബങ്ങ​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഭൂ​ര​ഹി​ത​രാ​യ​വ​രെ പു​നര​ധി​വ​സി​പ്പി​ക്കാ​നാ​ണ് ഭൂ​മി അ​നു​വ​ദി​ച്ച​ത്. ഈ ​ഭൂ​മി​യാ​ണ് ഭൂ ​മാ​ഫി​യ കൈ​വ​ശ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ന്തോ​ണി​യാ​ർ കോ​ള​നി നി​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.
അ​ന്തോ​ണി​യാ​ർ കോ​ളി​നി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് കു​ട്ടി​യാ​ർ​വാ​ലി​യി​ൽ പ​ത്തു സെ​ന്‍റ് ഭൂ​മി​വീ​തം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​ന്തോ​നി​യാ​ർ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ർ എ​ല്ലാ​വ​രും മൂ​ന്നാ​റി​ൽ​ത​ന്നെ കൂ​ലി​പ്പ​ണി​ചെ​യ്തു ജീ​വി​ക്കു​ന്ന​വ​രാ​ണെ​ന്നും മൂ​ന്നാ​റി​ൽ​ത​ന്നെ ഭൂ​മി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് മൂ​ന്നാ​റി​ൽ​ത​ന്നെ ഭൂ​മി അ​നു​വ​ദി​ച്ച​ത്. എ​ങ്കി​ലും ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​രു​ന്നി​ല്ല.
ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ ഇ​വി​ടെ​യു​ള്ള വീ​ടു​ക​ൾ​ക്കു സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാകു​ക​യും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​ന്തോ​ണി​യാ​ർ കോ​ള​നി നി​വാ​സി​ക​ൾ പു​ന​ര​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്ന​ത്. 2005-ലെ ​ദു​ര​ന്ത​ത്തെ​തു​ട​ർ​ന്ന് അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കീ​ഴി​ൽ അ​ന്തോ​ണി​യാ​ർ കോ​ള​നി​യി​ൽ സ്ഥാ​പി​ച്ച ദു​ര​ന്ത മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ൽ​നി​ന്നും ക​ഴി​ഞ്ഞ​മാ​സം സി​ഗ്ന​ലു​ക​ൾ ല​ഭി​ച്ചി​രു​ന്ന​താ​യും താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള സി​ഗ്ന​ലു​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ൾ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​തെ​ന്നാ​ണ് അ​ന്തോ​ണി​യാ​ർ കോ​ള​നി നി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
അ​തി​നാ​ൽ ത​ങ്ങ​ൾ​ക്കു അ​നു​വ​ദി​ക്കു​ക​യും അ​ന്യാ​ധീ​ന​പ്പെ​ട്ടു പോ​കു​ക​യും ചെ​യ്ത സ​ർ​വേ ന​ന്പ​ർ 912 ൽ​പെ​ട്ട ഭൂ​മി യ​ഥാ​ർ​ഥ ഉ​ട​മ​ക​ളാ​യ ത​ങ്ങ​ൾ​ക്കു ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ന്തോ​ണി​യാ​ർ കോ​ള​നി നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.