ബോ​ഡി​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ യാ​ത്ര​ക്കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, September 22, 2020 10:14 PM IST
രാ​ജ​കു​മാ​രി: ബോ​ഡി​മെ​ട്ടി​ലെ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും​ചേ​ർ​ന്ന് ര​ണ്ടു മ​ണി​ക്കൂ​റോ​ളം റോ​ഡ് ഉ​പ​രോ​ധി​ച്ചു. നി​ല​വി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് കു​മ​ളി ചെ​ക്ക്പോ​സ്റ്റ് വ​ഴി ക​ട​ന്നു വ​രു​ന്ന​തി​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പാ​സ് അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ ബോ​ഡി​മെ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് അ​തി​ർ​ത്തി​ക​ൾ വ​ഴി​യും നി​ര​വ​ധി യാ​ത്ര​ക്കാ​ർ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ബോ​ഡി​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ സ​ന്ദ​ർ​ശ​നം​ന​ട​ത്തി​യ മു​ല്ല​പ്പെ​രി​യാ​ർ ഡി​വൈ​എ​സ്പി ന​ന്ദ​ന​ൻ പി​ള്ള ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ശാ​ന്ത​ന്പാ​റ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന​ലെ​മു​ത​ൽ അ​തി​ർ​ത്തി ക​ട​ന്നു​വ​രു​ന്ന​വ​രു​ടെ പാ​സ് ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ക​യും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്രം യാ​ത്രാ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.

ഇ​തി​നേ​തു​ട​ർ​ന്ന് ശാ​ന്ത​ന്പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യാ​ത്ര​ക്കാ​രു​മാ​യി ച​ർ​ച്ച​ന​ട​ത്തി. ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​വ​രു​ടെ ആ​വ​ശ്യം ജി​ല്ല ക​ള​ക്ട​റെ അ​റി​യി​ച്ചു. ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഹൃ​സ്വ സ​ന്ദ​ർ​ശ​ന പാ​സ് ഉ​ള്ള​വ​ർ​ക്ക് ബോ​ഡി​മെ​ട്ട് ചെ​ക്ക്പോ​സ്റ്റ് വ​ഴി​യും കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​ച്ച​ത്. ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ബോ​ഡി​മെ​ട്ടി​ൽ ഗ​താ​ഗ​തം നി​ല​ച്ചു.