വി​ജ​യ തി​ള​ക്ക​വു​മാ​യി കു​ട്ടി​ക്കാ​നം എം​ബി​സി
Monday, September 21, 2020 10:34 PM IST
പീ​രു​മേ​ട്: കേ​ര​ള സ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കു​ട്ടി​ക്കാ​നം എം​ബി​സി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ 96.8 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.
വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം വി​വി​ധ ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​ക​ളി​ൽ ജോ​ലി ഓ​ഫ​ർ ല​ഭി​ച്ച​താ​യി കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജി പി. ​ഏ​ബ്ര​ഹാം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​യ​രാ​ജ് കൊ​ച്ചു​പി​ള്ള എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും

തൊ​ടു​പു​ഴ: കെഎ​സ്ആ​ർ​ടി​സി ന​ട​ത്തി​വ​ന്നി​രു​ന്ന മാ​ന​ന്ത​വാ​ടി സൂ​പ്പ​ർ​ഫാ​സ്റ്റ് സ​ർ​വീ​സ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ​വ​രു​ത്തി ഇ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. രാ​വി​ലെ 6.30-ന് ​തൊ​ടു​പു​ഴ​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് വൈ​കു​ന്നേ​രം നാ​ലി​ന് മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തും. രാ​ത്രി 7.30-ന് ​തി​രി​ച്ച് മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് രാ​വി​ലെ 4.30-ന് ​തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ച്ചേ​രും.