മു​ട്ട​ത്ത് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​ട​ങ്ങി
Monday, September 21, 2020 10:34 PM IST
തൊ​ടു​പു​ഴ: മു​ട്ട​ത്ത് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ (സി​എ​ഫ്എ​ൽ​ടി​സി) പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കോ​ട​തി സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്താ​യു​ള്ള കേ​ര​ള ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലെ വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ ആ​രം​ഭി​ച്ച ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും സി​എ​ഫ്എ​ൽ​ടി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഡോ. ​പി.​എ​ൻ അ​ജി, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സി. ചാ​ക്കോ, പു​റ​പ്പു​ഴ ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രേ​ഖ ശ്രീ​ധ​ർ, ഡോ. ​കെ.​ആ​ർ. ര​ഞ്ജി​ത്ത്, എ​സ്ഐ പി.​കെ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ട്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ പൂ​ർ​ണ ന​ട​ത്തി​പ്പ് ചു​മ​ത​ല​യി​ലാ​ണ് സി​എ​ഫ്എ​ൽ​ടി​സി പ്ര​വ​ർ​ത്തി​ക്കു​ക. 200 രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​യി ട്രെ​യി​നിം​ഗ് ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ ര​ണ്ടാ​മ​ത്തെ​യും ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ​യും സി​എ​ഫ്എ​ൽ​ടി​സി​യാ​ണ് മു​ട്ട​ത്ത് തു​റ​ന്ന​ത്.