അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, September 21, 2020 10:33 PM IST
തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ന​വീ​ക​രി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​രി​യി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും ന​ട​ത്തി.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​രി​ണി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ.​ജ​മാ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ എ​സ്.​മു​ഹ​മ്മ​ദ് മു​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ചാ​ക്കോ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​സ് വ​ഴു​ത​ന​പ്പ​ള്ളി​ൽ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ബി. താ​ജു, രാ​മ​ച​ന്ദ്ര​ൻ, പി. ​അ​ജീ​വ്, സാ​ലി എ​സ്.​മു​ഹ​മ്മ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷെ​രീ​ഫ് സ​ർ​ഗം, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ, യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ര​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ടോ​മി സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും നാ​സ​ർ സൈ​ര ന​ന്ദി​യും പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​മി​യോ മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി.