പെ​രി​യ​വ​ര പാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി തു​റ​ന്നു
Monday, September 21, 2020 10:33 PM IST
മൂ​ന്നാ​ർ: പെ​രി​യ​വ​ര​യി​ൽ താ​ൽ​ക്കാ​ലി​ക പാ​ല​ത്തി​ന്‍റെ അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പു​തു​താ​യി നി​ർ​മി​ച്ച പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ൾ മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ത്തും.
പു​തി​യ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന​തോ​ടെ താ​ൽ​ക്കാ​ലി​ക പാ​ല​ത്തി​ന​ടി​യി​ലെ മ​ണ്ണും പാ​റ​ക​ളും നീ​ക്കി പു​ഴ​യി​ലെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യി​ട്ടു​ണ്ട്.
മ​ഴ​യി​ൽ പു​ഴ​യി​ലെ ഒ​ഴു​ക്ക് ശ​ക്ത​മാ​യി മു​ന്പ് അ​ഞ്ചു​ത​വ​ണ താ​ത്കാ​ലി​ക പാ​ലം ഒ​ലി​ച്ചു​പോ​യ​താ​ണ്.
പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്‍റെ ത​ലേ​നാ​ൾ ത​ക​ർ​ന്ന താ​ൽ​ക്കാ​ലി​ക പാ​ലം അ​ഞ്ചാം​വ​ട്ട​വും പു​ന​ർ​നി​ർ​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​രാ​നു​ള്ള സൂ​ച​ന​ക​ൾ ക​ണ്ട​തോ​ടെ​യാ​ണ് പു​തി​യ പാ​ലം തു​റ​ന്ന​ത്.