ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് കോ​വി​ഡ്; മൃ​ഗാ​ശു​പ​ത്രി അ​ട​ച്ചു
Monday, September 21, 2020 10:22 PM IST
തൊ​ടു​പു​ഴ: മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ചി​കി​ൽ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ ആ​ല​ക്കോ​ട് മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ ഡോ. ​ബി​ജു ജെ. ​ചെ​ന്പ​ര​ത്തി അ​റി​യി​ച്ചു. ഫോ​ണ്‍: 8113993777, 9847599151.