വെ​ള്ള​ക്കെ​ട്ടി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Monday, September 21, 2020 10:22 PM IST
ചെ​റു​തോ​ണി: റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കാ​ർ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ടി​മാ​ലി- ചെ​റു​തോ​ണി സം​സ്ഥാ​ന​പാ​ത​യി​ൽ വാ​ഴ​ത്തോ​പ്പ് പ​ള്ളി​ക്ക​വ​ല​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ത​ടി​യ​ന്പാ​ട് മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ റി​ച്ചാ​ർ​ഡ് സ്റ്റീ​ഫ​ൻ, ക്രി​സ്റ്റോ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റോ​ഡി​ൽ​നി​ന്നും തെ​ന്നി​മാ​റി​യ കാ​ർ റോ​ഡി​ന് താ​ഴ്ഭാ​ഗ​ത്തു​ള്ള കു​ന്നു​മ്മേ​ൽ ത​റ​യി​ൽ മ​ഹേ​ഷ് ക​മ​ല​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. മ​ഹേ​ഷി​ന്‍റെ വീ​ടി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ന്ന വെ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തേ​സ്ഥ​ല​ത്ത് ഇ​തി​നു​മു​ന്പും പ​ല​ത​വ​ണ അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.