ക​ട്ട​പ്പ​ന​യി​ൽ ലൈ​ഫ് മി​ഷ​ൻ ഭ​വ​ന സ​മു​ച്ച​യ​ത്തി​നു 24-ന് ​ശി​ല​യി​ടും
Monday, September 21, 2020 10:22 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭൂ​ര​ഹി​ത- ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്ക് ലൈ​ഫ് മി​ഷ​ൻ വ​ഴി ന​ട​പ്പാ​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ പ​ദ്ധ​തി 24-ന് ​രാ​വി​ലെ 11-ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.
വെ​ള​ള​യാം​കു​ടി​യി​ൽ ന​ഗ​ര​സ​ഭ വി​ട്ടു​ന​ൽ​കി​യ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഭ​വ​ന​സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. 44 കു​ടും​ബ​ങ്ങ​ൾ​ക്ക് 7.023 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. സ്ഥ​ലം സ്വ​ന്ത​മാ​യു​ള​ള 1019 കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും വീ​ട് ന​ൽ​കി​യ​ട്ടു​ണ്ട്. അ​തി​ൽ 830 കു​ടും​ബ​ങ്ങ​ൾ പ​ണി പൂ​ർ​ത്തി​യാ​ക്കി താ​മ​സം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള​ളി​ൽ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു​മാ​ത്രം ന​ഗ​ര​സ​ഭ 20.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. അ​ത്ര​യും തു​ക കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​ൽ​കി. അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും വെ​ള​ള​യാം​കു​ടി​യി​ൽ ഫ്ളാ​റ്റു​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ന​ഗ​ര​സ​ഭ​യു​ടെ പു​ളി​യ​ൻ​മ​ല​യി​ലു​ള​ള ഒ​രേ​ക്ക​ർ സ്ഥ​ലം​കൂ​ടി ഭ​വ​ന സ​മു​ച്ച​യ​ത്തി​നു വി​ട്ടു​കൊ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ഭ​വ​ന ​പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.