ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന അ​ന​ന്തു കോ​ടീ​ശ്വ​ര​നാ​യി
Monday, September 21, 2020 10:22 PM IST
ക​ട്ട​പ്പ​ന: ഓ​ണം ഭാ​ഗ്യ​ദേ​വ​ത ഇ​ത്ത​വ​ണ ക​ടാ​ക്ഷി​ച്ച​ത് ഇ​ടു​ക്കി​യി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തെ. വ​ലി​യ​തോ​വാ​ള സ്വ​ദേ​ശി​യാ​യ പൂ​വ​ത്തോ​ലി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ അ​ന​ന്തു (24)വി​നാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണം ബം​ബ​റാ​യ 12 കോ​ടി രൂ​പ ല​ഭി​ച്ച​ത്.

അ​ന​ന്തു​വി​ന്‍റെ പി​താ​വ് പ​തി​വാ​യി ലോ​ട്ട​റി എ​ടു​ക്കു​ന്ന​ത് ക​ണ്ടാ​ണ് അ​ന​ന്തു​വും ടി​ക്ക​റ്റ് എ​ടു​ത്ത​ത്. ഇ​ത്ത​വ​ണ​ത്തെ ഓ​ണം ബം​ബ​ർ ടി​ക്ക​റ്റ് ഇ​രു​വ​രും എ​ടു​ത്തി​രു​ന്നു. വി​ജ​യ​ൻ ക​ട്ട​പ്പ​ന​യി​ൽ​നി​ന്നാ​ണ് ടി​ക്ക​റ്റു വാ​ങ്ങി​യ​ത്.

എ​റ​ണാ​കു​ള​ത്ത് ഒ​രു ക്ഷേ​ത്ര​ത്തി​ലെ അ​ക്കൗ​ണ്ട​ന്‍റാ​ണ് അ​ന​ന്തു. എ​റ​ണാ​കു​ള​ത്തെ വി​ഘ്നേ​ശ്വ​ര ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ​നി​ന്നാ​ണ് അ​ന​ന്തു ലോ​ട്ട​റി ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. സ്ഥി​ര​മാ​യി ലോ​ട്ട​റി എ​ടു​ക്കു​ന്ന സ്വ​ഭാ​വ​മൊ​ന്നും അ​ന​ന്തു​വി​നി​ല്ല. ഓ​ണം ബം​ബ​റി​ന്‍റെ ആ​ക​ർ​ഷ​ണം​മൂ​ല​മാ​ണ് അ​ന​ന്തു ടി​ക്ക​റ്റെ​ടു​ത്ത​ത്. സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് ബാ​ങ്കി​ൽ ഏ​ൽ​പി​ച്ചു.

കു​ന്നി​ൻ​മു​ക​ളി​ൽ അ​ര​നൂ​റ്റാ​ണ്ടു​മു​ൻ​പ് പ​ണി​ത വീ​ടാ​ണ് അ​ന​ന്തു​വി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള​ത്. ഒ​റ്റ​യ​ടി​പാ​ത​യി​ലൂ​ടെ വേ​ണം വീ​ട്ടി​ലെ​ത്താ​ൻ. മ​ഴ​ക്കാ​ല​ത്തു​പോ​ലും കു​ടി​വെ​ള്ളം വി​ല​യ്ക്കു​വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വ​ർ. ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന വീ​ടി​നു പ​ക​രം ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ വീ​ടു ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഇ​വ​ർ.

വെ​ള്ള​വും വ​ഴി​യു​മു​ള്ള സ്ഥ​ല​ത്ത് ഒ​രു കൊ​ച്ചു വീ​ട് അ​താ​ണ് സ്വ​പ്ന​മെ​ന്ന് അ​ന​ന്തു​വി​ന്‍റെ മാ​താ​വ് സു​മ പ​റ​യു​ന്നു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വി​ജ​യ​നും സ്വ​കാ​ര്യ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യ ഭാ​ര്യ സു​മ​യും ചേ​ർ​ന്ന് മ​ക്ക​ളെ ത​ങ്ങ​ളാ​ലാ​വും​വി​ധം പ​ഠി​പ്പി​ച്ചു. മൂ​ത്ത മ​ക​ൾ ആ​തി​ര പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ ആ​യ​തോ​ടെ ജോ​ലി ന​ഷ്ട​മാ​യി.

അ​ന​ന്തു​വും അ​നു​ജ​ൻ അ​ര​വി​ന്ദും ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​മൂ​ലം പി​ന്നീ​ട് പ​ഠി​ക്കാ​ൻ പോ​യി​ല്ല. ഇ​വ​രു​ടെ മു​ട​ങ്ങി​യ പ​ഠ​നം വീ​ണ്ടും ആ​രം​ഭി​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. അ​ട​ച്ചു​റ​പ്പു​ള്ള കൊ​ച്ചു വീ​ട്, മ​ക്ക​ളു​ടെ പ​ഠ​നം, മ​ക​ളു​ടെ വി​വാ​ഹം തു​ട​ങ്ങി​യ സ്വ​പ്ന​ങ്ങ​ളി​ലാ​ണ് ഈ ​മാ​താ​പി​താ​ക്ക​ൾ. ബാ​ക്കി​യൊ​ക്കെ പി​ന്നീ​ട് ആ​ലോ​ചി​ക്കും. ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​തി​ന്‍റെ അ​ന്പ​ര​പ്പി​ലും ആ​ഹ്ലാ​ദ​ത്തി​ലു​മാ​ണ് കു​ടും​ബം.