മൂ​ന്നാ​റി​ൽ ക​ന​ത്ത മ​ഴ: ജാ​ഗ്ര​ത​യോ​ടെ തോ​ട്ടം മേ​ഖ​ല
Sunday, September 20, 2020 11:00 PM IST
മൂ​ന്നാ​ർ: ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ മൂ​ന്നാ​റി​നെ​യും തോ​ട്ടം മേ​ഖ​ല​യെ​യും ജാ​ഗ്ര​ത​യി​ലാ​ഴ്ത്തി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വി​ടാ​തെ​യാ​യി​രു​ന്നു മ​ഴ പെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വ​രെ 17.9 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് പെ​യ്ത​ത്. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ടി​ക്കു​ന്ന​തും ജ​ന​വാ​സ മേ​ഖ​ല​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്. ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി 25 പേ​ര​ട​ങ്ങു​ന്ന എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം മൂ​ന്നാ​റി​ൽ ക്യാ​ന്പു​ചെ​യ്യു​ന്നു​ണ്ട്.
ദേ​വി​കു​ള​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ര​ണ്ടു കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

മു​തി​ര​പ്പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഹെ​ഡ് വ​ർ​ക്സ് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ ഉ​യ​ർ​ത്തി. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ണ്ട​ള ഡാം ​തു​റ​ന്നു. ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി 20 സെ​ന്‍റീ​മീ​റ്റ​ർ ജ​ലം കു​ണ്ട​ള ആ​റു​വ​ഴി മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലേ​ക്ക് തു​റ​ന്നു​വി​ട്ടു.

മു​തി​ര​പ്പു​ഴ​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്തു​വാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ദേ​വി​കു​ള​ത്ത് ശ​ക്ത​മാ​യി വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റു​മൂ​ലം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. വീ​ടു​ക​ൾ​ക്കു​സ​മീ​പ​മു​ള്ള വ​ലി​യ മ​ര​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. മ​ഴ​ക്കെ​ടു​തി​ക​ൾ നേ​രി​ടാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ദേ​വി​കു​ളം ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.