മു​തി​ര​പ്പു​ഴ​യാ​റി​ൽ കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, September 20, 2020 11:00 PM IST
അ​ടി​മാ​ലി: കു​ഞ്ചി​ത്ത​ണ്ണി​യി​ൽ മു​തി​ര​പ്പു​ഴ​യാ​റി​ൽ കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ എ​ത്തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​രു​പ​തേ​ക്ക​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ല​ത്തി​ന്‍റെ തൂ​ണി​ന്‍റെ ത​റ​യി​ൽ കു​ടു​ങ്ങി​പ്പോ​യ ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി മ​ണ്ണി​ൽ​പ്പു​ര​യി​ടം ബേ​ബി​ച്ച​നെ (70)യാ​ണ് മൂ​ന്നാ​ർ, അ​ടി​മാ​ലി ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വീ​ടു​പേ​ക്ഷി​ച്ച് ന​ട​ന്നി​രു​ന്ന ബേ​ബി​ച്ച​ൻ കു​റ​ച്ചു​നാ​ളാ​യി പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ ക​ര​യോ​ടു ചേ​ർ​ന്നു​ള്ള തൂ​ണി​ന്‍റെ ത​റ​യി​ലാ​ണ് രാ​ത്രി ഉ​റ​ങ്ങാ​റു​ള്ള​ത്. പ​തി​വു​പോ​ലെ ക​ഴി​ഞ്ഞ രാ​ത്രി​യും അ​വി​ടെ കി​ട​ന്നു​റ​ങ്ങി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ളം പൊ​ങ്ങി​യ​തോ​ടെ ഒ​ഴു​ക്കി​ൽ​പെ​ടു​ന്ന സ്ഥി​തി​യി​ലാ​യി.

സ​മീ​പ​വ​ാസി​യാ​യ സ​ർ​പ്പ​ക്കു​ഴി​യി​ൽ ഷി​ജു ഇ​തു​ക​ണ്ട് നാ​ട്ടു​കാ​രെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​കാ​തെ മൂ​ന്നാ​റി​ലെ​യും അ​ടി​മാ​ലി​യി​ലെ​യും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കു​തി​ച്ചൊ​ഴു​കു​ന്ന പു​ഴ​യി​ൽ ഇ​റ​ങ്ങി​യ ഇ​വ​ർ ഒ​ഴു​ക്ക് വ​ക​വ​യ്ക്കാ​തെ വ​യോ​ധി​ക​ന്‍റെ സ​മീ​പ​മെ​ത്തി. തു​ട​ർ​ന്ന് വ​ല​യി​ൽ പൊ​തി​ഞ്ഞ​ശേ​ഷം പാ​ല​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​നെ ചി​ത്തി​ര​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

മൂ​ന്നാ​ർ സ്റ്റേ​ഷ​ൻ ഫ​യ​ർ ഓ​ഫീ​സ​ർ ബാ​ബു​രാ​ജ്, ബാ​ബു ഹ​നീ​ഫ, അ​ടി​മാ​ലി യൂ​ണി​റ്റ് ഓ​ഫീ​സ​ർ പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത്തി അ​ഞ്ചോ​ളം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രു​ക​യാ​ണ്. പു​ഴ​യി​ൽ അ​നു​നി​മി​ഷം ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​മു​ണ്ട്. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്.